Latest NewsIndiaNews

റോഡിൽ കിടന്ന ശംഖുവരയനെ തിന്ന് യുവാക്കൾ: നടുക്കഷ്ണം മാത്രം ബാക്കി, ഒടുവിൽ ആശുപത്രിയിൽ

റായ്പൂർ: റോഡിൽ കിടന്ന വിഷപ്പാമ്പിനെ എടുത്ത് തിന്നാൽ എങ്ങനെയിരിക്കും? എന്തായാലും ആശുപത്രി കയറുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. വിഷപ്പാമ്പിനെ പിടിച്ച് തിന്ന രണ്ട് യുവാക്കളുടെ ദുരവസ്ഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലാണ് സംഭവം. മദ്യലഹരിയിൽ വിഷപ്പാമ്പിനെ ചുട്ട് തിന്ന യുവാക്കൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വിഷപ്പാമ്പായ ശംഖുവരയനെയാണ് ഇരുവരും ഭക്ഷിച്ചത്.

Also Read:രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു, ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ബേബി റാണി

ഇന്ദിര നഗര്‍ പ്രദേശത്തെ ദേവാംഗൻപരയിലെ ഒരു വീട്ടിൽ കണ്ടെത്തിയ ശംഖുവരയനെ വീട്ടുകാർ ഉടൻ തന്നെ പിടികൂടി എരിയുന്ന തീയിലേക്ക് എറിഞ്ഞു. പാതിവെന്ത പാമ്പിനെ ഇവർ പിന്നീട് റോഡിലേക്ക് വലിച്ചെറിഞ്ഞു. കുറച്ചു സമയത്തിന് ശേഷം ഇതുവഴി വന്ന യുവാക്കൾ റോഡിൽ കിടക്കുകയായിരുന്ന പാതിവെന്ത പാമ്പിനെ കണ്ട് വണ്ടി നിർത്തി. സമീപത്ത് തന്നെയായിരുന്നു ഇരുവരുടെയും വീട്. ഗുഡ്ഡു ആനന്ദ്, രാജു ജാങ്ഡ് എന്നിവരാണ് റോഡിൽ കിടന്ന പാമ്പിനെ തിന്നത്.

സംഭവം നടക്കുമ്പോൾ ഇരുവരും മദ്യലഹരിയിലായിരുന്നു. രാജു പാമ്പിന്റെ തലഭാഗവും ഗുഡ്ഡു വാൽഭാഗവും ഭക്ഷിക്കുകയായിരുന്നു. ഇതിനുശേഷം ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് കുടുംബാംഗങ്ങൾ ഇരുവരെയും സമീപത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചു. രാജുവിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button