കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കനക്കുമ്പോള്‍ പൊലീസ് സംരക്ഷണം തേടി നഗരസഭാധ്യക്ഷ അജിത തങ്കപ്പന്‍ ഹൈക്കോടതിയില്‍. പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നാളെ നഗരസഭാ കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്.
തൃക്കാക്കരയില്‍ ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ ചെയര്‍പേഴ്‌സന്റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ സമ്മാനിച്ചത്. ചിലര്‍ കവര്‍ ചെയര്‍പേഴ്‌സന് തന്നെ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തായത്. ഇതിന് പിന്നാലെ നഗരസഭാധ്യക്ഷയെ പ്രതിപക്ഷ എല്‍ഡിഎഫ് അംഗങ്ങള്‍ തടഞ്ഞ് വച്ചിരുന്നു. ഇതിനിടെ വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ക്യാബിന്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് അജിത തുറന്നു കയറിയിരുന്നു. അന്നും പ്രതിപക്ഷം ക്യാബിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
Post Your Comments