കാബൂൾ : ഹിജാബ് ധരിക്കാത്ത സ്ത്രീകളെ മുറിച്ച നാരങ്ങയോട് ഉപമിച്ച് താലിബാൻ നേതാവ്. ‘നിങ്ങൾ കടയിൽ പോയാൽ മുറിച്ച നാരങ്ങയോ, കേടുപറ്റിയ നാരങ്ങയോ മേടിക്കുമോ? ഹിജാബ് ധരിക്കാത്ത സ്ത്രീ മുറിച്ച നാരങ്ങ പോലെയാണ്’ , താലിബാൻ നേതാവ് പറയുന്നു. അഭിമുഖത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
അഫ്‌ഗാനിൽ സ്ത്രീകൾക്ക് ഹിജാബ് ധരിക്കാതെ പുറത്ത് ഇറങ്ങുന്നതിനുള്ള അനുവാദം ഇല്ല. രക്തബന്ധമുള്ള പുരുഷനോടൊപ്പം മാത്രമാണ് സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അവകാശമുള്ളത്. സ്ത്രീകളെ ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക വിനോദങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും താലിബാൻ വക്താക്കൾ അറിയിച്ചിട്ടുണ്ട്.
A Taliban official in an interview in Kabul on the importance of Hijab: “Do you buy a sliced melon or an intact melon? . Of course the intact one. A woman without Hijab is like a sliced melon ?”pic.twitter.com/9lHpQnohyd
— Zia Shahreyar l ضیا شهریار (@ziashahreyar) September 6, 2021
അതേസമയം ക്ലാസിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് കർട്ടൻ തയ്യാറാക്കിയിരിക്കുകയാണ് താലിബാൻ. ഇരുവിഭാഗവും തമ്മിൽ നേരിട്ട് കാണാൻ കഴിയാത്ത രീതിയിലുള്ള മറയാണ് ക്ലാസ് മുറികളിൽ ഒരുക്കിയിരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കേണ്ടതില്ല എന്നാണ് താലിബാൻ നയം.
പെൺകുട്ടികളെ പ്രായമായ അധ്യാപകർ പഠിപ്പിച്ചാൽ മതിയെന്നാണ് താലിബാന്റെ പുതിയ നിയമം. ഇതോടൊപ്പം, സ്വകാര്യ സർവകലാശാലകളിൽ പഠിക്കുന്ന സ്ത്രീകൾ മുഖത്തിന്റെ ഭൂരിഭാഗവും മൂടുന്ന അബായ വസ്ത്രവും നിഖാബും ധരിക്കണമെന്നും താലിബാൻ ഉത്തരവിട്ടു.
Post Your Comments