Latest NewsNewsIndia

ലോകരാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗം മേധാവികളും ഇന്ത്യയില്‍ :അജിത് ഡോവലുമായി നിര്‍ണായക കൂടിക്കാഴ്ച

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗം മേധാവികളും ഇന്ത്യയിലെത്തി. അഫ്ഗാനിലെ താലിബാന്‍ ഭരണകൂട രൂപീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ലോകരാഷ്ട്രങ്ങളിലെ രഹസ്യാന്വേഷണ തലവന്‍മാര്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്. അമേരിക്കയിലേയും റഷ്യയിലേയും ഉന്നത ഉദ്യോഗസ്ഥരാണ് ഇന്ത്യ കേന്ദ്രമാക്കി സുപ്രധാന ചര്‍ച്ചകള്‍ നടത്തുന്നത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം സി.ഐ.എ മേധാവി വില്ല്യം ബേണ്‍സാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയത്.

Read Also : കേരള ബിജെപിയിൽ സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങി ദേശീയ നേതൃത്വം? പ്രവർത്തകരിൽ ആവേശമുണർത്തി സുരേഷ് ഗോപി നേതൃത്വത്തിലേക്ക്?

അജിത് ഡോവലും വില്യം ബേണ്‍സുമായി നടത്തിയ കൂടിക്കാഴ്ച അതീവ രഹസ്യമായിരുന്നു. ചര്‍ച്ചയുടെ വിശദാശംങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആഗോള ഭീകരരുടെ പട്ടികയിലെ പ്രധാനികളെല്ലാം താലിബാന്റെ ഭരണനേതൃത്വത്തിലേക്ക് എത്തുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഇതിനൊപ്പം ഇനിയും അമേരിക്കന്‍ വംശജര്‍ അഫ്ഗാനിലുള്ളതും തലവേദനയാണ്. ഇന്ത്യയാണ് നിലവില്‍ മേഖലയില്‍ അമേരിക്കയുടെ പ്രതിരോധനയത്തെ ഏറ്റവുമധികം പിന്തുണയ്ക്കുന്ന രാജ്യം.

താലിബാനെ പിന്തുണയ്ക്കുന്ന ചൈനയും പാകിസ്താനുമായും അമേരിക്കയും റഷ്യയും നല്ല ബന്ധമല്ല പുലര്‍ത്തുന്നത്. എന്നാല്‍ ഇരുരാജ്യങ്ങളുടേയും ഏറ്റവും വിശ്വസ്തനായ മേഖലയിലെ ഏക രാജ്യം ഇന്ത്യയാണെന്നതും വിദേശകാര്യ-പ്രതിരോധ മേഖലയില്‍ സുപ്രധാന നേട്ടമാണ് ഇന്ത്യയിലെ വിദഗ്ധന്മാര്‍ വിലയിരുത്തുന്നത്.

അതേസമയം, അഫ്ഗാനിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായിട്ടാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്. താലിബാന്‍ ഭരണം ഭീകരര്‍ പിടിച്ചത് ഇന്ത്യയുടെ സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണ്. മേഖലയിലെ ഭീകരസംഘടനകളെല്ലാം അഫ്ഗാന്‍ കേന്ദ്രീകരിക്കുന്ന വിഷയം സുരക്ഷാ സമിതിയോഗത്തില്‍ ഇന്ത്യ ഉന്നയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button