കാബൂൾ : അഫ്ഗാനിൽ ഭരണം പിടിച്ച താലിബാനെതിരേ പ്രതിഷേധം ശക്തമാകുന്നു. പടിഞ്ഞാറൻ അഫ്ഗാൻ നഗരമായ ഹെറാത്തിൽ പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവെയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Read Also : പ്രതിഷേധം ശക്തമായി : അദ്വൈതാശ്രമത്തിലേക്ക് നടത്താനിരുന്ന മാർച്ച് ഉപേക്ഷിച്ച് ഡിവൈഎഫ്‌ഐ
അതേസമയം പുതിയ സർക്കാർ ശരിയത്ത് നിയമപ്രകാരമായിരിക്കും പ്രവർത്തിക്കുകയെന്ന് താലിബാൻ നേതാവ് ഹിബാത്തുളള അഖുണ്ഡ്‌സാദ വ്യക്തമാക്കി. ഇസ്ലാമിക നിയമങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ പൗരൻമാരും കഠിനമായി പരിശ്രമിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ഹിബാത്തുളള പറഞ്ഞു. പൊതുവിൽ അധികം പ്രത്യക്ഷപ്പെടാത്ത ഹിബാത്തുളള ഇംഗ്ലീഷിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മൂന്ന് ദിവസങ്ങളായി കാബൂളിലും ഹെറാത്തിലും താലിബാനെതിരേ സ്ത്രീകൾ അടക്കമുളള പ്രതിഷേധക്കാർ സജീവമായി തെരുവിൽ ഇറങ്ങുന്നുണ്ട്. വനിതകൾക്ക് ജോലി ചെയ്യാനുളള അവകാശത്തിന് വേണ്ടിയും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം തുടരാനുളള അനുമതിക്ക് വേണ്ടിയുമായിരുന്നു ആദ്യ ഘട്ടത്തിൽ പ്രതിഷേധം. പിന്നീട് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ ചോദ്യം ചെയ്തും പ്രതിഷേധങ്ങൾ നടന്നു.
Post Your Comments