Latest NewsNewsGulfOman

കോവിഡ്: ഒമാനിൽ 52 പുതിയ കേസുകൾ, 94 പേർക്ക് രോഗമുക്തി

മസ്‌കറ്റ്: ഇന്ന് ഒമാനിൽ റിപ്പോർട്ട് ചെയ്തത് 52 പുതിയ കോവിഡ് കേസുകൾ. 94 പേർ രോഗമുക്തി നേടിയതായും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: സർക്കാർ രേഖകൾ ചോർന്നത്‌ ഉത്തരവാദികളാകുന്നത് ഉദ്യോഗസ്ഥർ: കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ

3,02,867 പേർക്കാണ് ഒമാനിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 2,92,910 പേർ രോഗമുക്തി നേടി. 4,083 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 96.7 ശതമാനമാണ് ഒമാനിൽ നിലവിലുള്ള രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരെ മാത്രമാണ് പുതുതായി ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. 84 പേർ ഇപ്പോൾ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 31 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളിലുള്ളതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Read Also: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്: വിശദ വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button