ന്യൂയോര്‍ക്ക് : ഒരു ഇടവേളയ്ക്ക് ശേഷം അമേരിക്കയില്‍ വീണ്ടും കൊവിഡ് കുതിച്ചുയരുന്നു. പ്രതിദിന കൊവിഡ് കണക്കുകളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അമേരിക്കയാണ് ലോകരാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള കാരണം പുതിയ വകഭേദമാണെന്ന് റിപ്പോര്‍ട്ടുകള്‍.
Read Also : ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കുഞ്ഞാലികുട്ടിയ്‌ക്കെതിരെ കൂടുതല്‍ തെളിവുകളുമായി കെ.ടി ജലീല്‍ ഇഡി ഓഫീസിലേയ്ക്ക്
.
റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയിലെ 49 സംസ്ഥാനങ്ങളിലും പുതിയ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. കൊളംബിയയില്‍ ആദ്യമായി കണ്ടെത്തിയ എം യു (Mu) വകഭേദമാണ് ഇത്. നെബ്രാസ്‌കയൊഴിച്ച് ബാക്കി എല്ലാ അമേരിക്കന്‍ സംസ്ഥാനങ്ങളിലും പുതിയ വൈറസ് ഭീതി പടര്‍ത്തിയിരിക്കുകയാണ്. ഡെല്‍റ്റ വേരിയന്റിനേക്കാള്‍ പുതിയ വൈറസ് വേരിയന്റ് കൂടുതല്‍ പകര്‍ച്ചാശേഷി ഉള്ളതാണ്. ശാസ്ത്രീയമായി ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ ബി .1621 എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നേരത്തെ ആല്‍ഫയും ഡെല്‍റ്റയും ഉള്‍പ്പെടെ നാല് വകഭേദങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു.
അമേരിക്കയില്‍ പടരുന്ന പുതിയ വൈറസ് വകഭേദം തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലും യൂറോപ്പിലേക്കും വ്യാപിക്കുവാന്‍ സാദ്ധ്യത കൂടുതലാണ്. കൊവിഡ് ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവഹാനി സംഭവിച്ചതും അമേരിക്കയിലാണ്.
Post Your Comments