റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വൈറസ് വ്യാപനം കുറയുന്നു. ഇന്ന് സൗദി അറേബ്യയിൽ 119 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 188 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 7 പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.
Read Also: കർണാടകയിലെ ബെളഗാവിയെ മഹാരാഷ്ട്രയുടെ ഭാഗമാക്കണമെന്നു വാദിച്ച ശിവസേന അവിടെ ഇലക്ഷനിൽ എട്ടുനിലയിൽ പൊട്ടി
5,45,624 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,34,639 പേർ രോഗമുക്തി നേടി. 8,538 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 2,387 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 589 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. രാജ്യത്താകെ 38,490,013 കോവിഡ് ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്.
Post Your Comments