രാത്രികാലങ്ങളിൽ വീടുകളിൽ അതിക്രമിച്ച് കയറി സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച് കൊണ്ടുപോകുന്നവരുടെ വാർത്ത നാം പലപ്പോഴും കണ്ടിട്ടുണ്ട്. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. സമാനമായ ഒരു സംഭവമാണ് തെക്കൻ ജാപ്പനീസ് നഗരമായ ബെപ്പുവിലും നടന്നത്. ഇവിടെ കുറ്റം ചെയ്തിരിക്കുന്നത് ഒരു മധ്യവയസ്കനാണ്. ഇയാൾ മോഷ്ടിച്ചത് ഒന്നും രണ്ടും അടിവസ്ത്രങ്ങളല്ല. സ്ത്രീകളുടെ 700 -ലധികം അടിവസ്ത്രങ്ങളാണ്.
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നത് ഇയാളുടെ ഒരു ഹോബി ആയിരുന്നു. വിവിധ അലക്കുശാലകളിൽ നിന്നായിരുന്നു ജപ്പാൻകാരനായ ടെറ്റ്സുവോ യുറാത്ത (56) സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ചിരുന്നത്. തെക്കൻ ജാപ്പനീസ് നഗരമായ ബെപ്പുവിലെ ഇയാളുടെ അപ്പാർട്ട്മെന്റിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയ ശേഖരം കണ്ടെത്തി.
ആഗസ്റ്റ് 24 -ന് അലക്കുശാലയിൽ നിന്ന് തന്റെ ആറ് ജോഡി അടിവസ്ത്രങ്ങൾ മോഷ്ടിക്കപ്പെട്ടുവെന്ന് 21 -കാരിയായ ഒരു കോളേജ് വിദ്യാർത്ഥിനി പോലീസിൽ പരാതി നൽകി. ഇതോടെയാണ് സംഭവത്തിന്റെ തുടക്കം. തുടർന്ന്, ഒരു ബെപ്പു പൊലീസ് ഉദ്യോഗസ്ഥൻ യുറാത്തയുടെ അപ്പാർട്ട്മെന്റിൽ തിരയുകയും 730 സ്ത്രീകളുടെ അടിവസ്ത്രങ്ങൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. യുറാത്തയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യവേ വസ്ത്രങ്ങൾ മോഷ്ടിച്ചത് താൻ തന്നെയാണ് ഇയാൾ സമ്മതിക്കുകയും ചെയ്തു.
Post Your Comments