ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഗവര്‍ണര്‍ ബേബി റാണി മൗര്യ രാജിവച്ചു. സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ ഭാഗമായാണ് രാജി വച്ചതെന്നാണ് സൂചന. രാജിക്കത്ത് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അയച്ചതായി ഗവര്‍ണറുടെ സെക്രട്ടറി ബി.കെ സന്ത് അറിയിച്ചു.
വരുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബേബിറാണി മൗര്യ മല്‍സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജിവച്ചതിന് പിന്നാലെ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ബേബി റാണി മൗര്യ. 2018 ഓഗസ്റ്റ് 26 നാണ് ബേബി റാണി മൗര്യ ഉത്തരാഖണ്ഡ് ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. ഉത്തരാഖണ്ഡിലെ ഏഴാമത്തെ ഗവര്‍ണറായിരുന്നു. മാര്‍ഗരറ്റ് ആല്‍വയ്ക്ക് ശേഷം ഉത്തരാഖണ്ഡ് ഗവര്‍ണറാകുന്ന രണ്ടാമത്തെ വനിതയുമാണ് ബേബി റാണി മൗര്യ.
Post Your Comments