Latest NewsInternational

ഇസ്ലാമിസം ലോകത്തിന് ഒന്നാംതരം സുരക്ഷാ ഭീഷണി, താലിബാനും അതിന്റെ ഭാ​ഗം, മുന്നറിയിപ്പുമായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

റാഡിക്കല്‍ ഇസ്ലാം ഇസ്ലാമിസത്തില്‍ വിശ്വസിക്കുകമാത്രമല്ല മതത്തെ ഒരു രാഷ്ട്രീയ സിദ്ധാന്തമായി മാറ്റുന്നു.

ലണ്ടന്‍: റാഡിക്കല്‍ ഇസ്ലാമിന്റെ പ്രത്യയശാസ്ത്രമെന്ന നിലയിലും ലക്ഷ്യം കെെവരിക്കുന്നതിന് അക്രമം ഉപയോ​ഗിക്കുന്നു എന്ന നിലയിലും ഇസ്ലാമിസം ലോകത്തിന് ഒന്നാം തരം സുരക്ഷാ ഭീഷണിയാണെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ലണ്ടന്‍ തിങ്ക് ടാങ്ക് റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (ആര്‍.യു.എസ്.ഐ) സംസാരിക്കുകായിരുന്നു അദ്ദേഹം.

‘എന്റെ കാഴ്ചപ്പാടില്‍, ഇസ്ലാമിസം ഒന്നാന്തരം സുരക്ഷാ ഭീഷണിയാണ്.’  കൂടാതെ, സെപ്തംബര്‍ 11ന് പ്രദര്‍ശിപ്പിച്ചതുപോലെ, വളരെ അകലെയായിരുന്നാലും അത് നമ്മിലേക്ക് വരുമെന്നും ബ്ലെയര്‍ പറഞ്ഞു. താലിബാന്‍ റാഡിക്കല്‍ ഇസ്ലാമിന്റെ ആഗോള പ്രസ്ഥാനത്തിന്റെ ഭാഗമാണെന്ന് എടുത്ത് പറഞ്ഞ അദ്ദേഹം ഈ പ്രസ്ഥാനത്തില്‍ നിരവധി വ്യത്യസ്ത ഗ്രൂപ്പുകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും, അവര്‍ ഒരേ അടിസ്ഥാന ആശയങ്ങള്‍ പങ്കിടുന്നുവെന്നും ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനില്‍ അടുത്തിടെ നടന്ന താലിബാന്‍ ഏറ്റെടുക്കല്‍, റാഡിക്കല്‍ ഇസ്ലാമിന്റെ ഭീഷണി നിയന്ത്രിക്കാനാകില്ലെന്ന മുന്നറിയിപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റാഡിക്കല്‍ ഇസ്ലാം ഇസ്ലാമിസത്തില്‍ വിശ്വസിക്കുകമാത്രമല്ല മതത്തെ ഒരു രാഷ്ട്രീയ സിദ്ധാന്തമായി മാറ്റുന്നു.

ലക്ഷ്യം നേടിയെയുക്കാന്‍ സായുധ പോരാട്ടം ആവശ്യമെങ്കില്‍, അതിനെ ന്യായീകരിക്കുന്നതിലും റാഡിക്കല്‍ ഇസ്ലാം വിശ്വസിക്കുന്നുവെന്ന് ബ്ലെയര്‍ അഭിപ്രായപ്പെട്ടു. മറ്റ് ഇസ്ലാമിസ്റ്റുകള്‍ ഈ ലക്ഷ്യത്തോട് യോജിക്കുന്നുണ്ടെങ്കിലും ഹിംസയെ അകറ്റിനിര്‍ത്തുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button