ചണ്ഡിഗഡ്: കിസാന്‍ മഹാപഞ്ചായത്തിനായി കര്‍ണാലിലേയ്ക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഹരിയാനയിലെ കര്‍ണാല്‍ മിനി സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടത്തിലേയ്ക്കാണ് കര്‍ഷകര്‍ എത്തിച്ചേര്‍ന്നത്. കര്‍ഷകര്‍ക്കെതിരായ പരാമര്‍ശം നടത്തിയ മുന്‍ കര്‍ണല്‍ എസ്ഡിഎം ആയുഷിനെതിരെ നടപടി ആവശ്യപ്പെടുന്നതുവരെ കര്‍ഷകര്‍ തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് രാകേഷ് ടിക്കായത്ത്, ഗുര്‍ണം സിംഗ് ചരുണി, ബല്‍ബീര്‍ സിംഗ് രാജേവാള്‍, യോഗേന്ദര്‍ യാദവ്, ദര്‍ശന്‍ പാല്‍, ജോഗീന്ദര്‍ എന്നിവരുള്‍പ്പെടെ നിരവധി കര്‍ഷക നേതാക്കളും സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ പങ്കെടുത്തു.
കര്‍ണാലിലെത്താന്‍ ഹരിയാനയിലെ കര്‍ഷകരോട് കര്‍ഷക സംഘടനാ നേതാക്കള്‍ ആഹ്വാനം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ ബുധനാഴ്ച കര്‍ണാലില്‍ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏത് ക്രമസമാധാന നിലയും നേരിടാന്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കര്‍ണാല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവ് പറഞ്ഞു. കര്‍ണാലില്‍ പോലീസിന്റെയും സുരക്ഷാ സേനയുടെയും വന്‍ വിന്യാസം തുടരുമ്പോഴും എന്‍എച്ച് -44 ലെ ഗതാഗതം സാധാരണ നിലയിലാണ്.
Post Your Comments