COVID 19ThiruvananthapuramLatest NewsKeralaNattuvarthaNewsIndia

ടി.പി.ആറിലും കള്ളക്കണക്ക്? ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് വ്യാപിക്കുന്ന ഇടമായി കേരളം മാറി: എസ് സുരേഷ്

തിരുവനന്തപുരം: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ ഇപ്പോഴും കേരളം തന്നെയാണ് മുന്നിൽ. 70 ശതമാനത്തോളം കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെയും 15.87 ആയിരുന്നു സംസ്ഥാനത്തെ ടി.പി.ആർ. കേരളം കോവിഡ് മരണവും കേസുകളും മറച്ചുവെയ്ക്കുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. കൃത്യമായ കണക്കുകളല്ലെന്നും കൃത്രിമത്വം കാണിക്കുന്നുണ്ടെന്നും പ്രതിപക്ഷം അടക്കം ആരോപണമുയർത്തിയിരുന്നു. ഇപ്പോഴിതാ, കേരളം ടി.പി.ആറിലും കള്ളക്കണക്ക് കാണിക്കുന്നുവെന്ന് റിപ്പോർട്ടുകൾ.

Also Read:ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പന്മാർക്ക് തകർപ്പൻ ജയം

കേരളത്തിൽ ഇപ്പോഴും ആന്റിജൻ ടെസ്റ്റാണ് നടത്തുന്നത്. ആർ.ടി-പി.സി.ആർ ടെസ്റ്റ് തന്നെ നടത്തിയാലേ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ കൃത്യമായ കണക്കുകൾ ബോധ്യമാവുകയുള്ളു എന്നിരിക്കെ, കേരളം 30% മാത്രമാണ് ആർ.ടി-പി.സി.ആർ ടെസ്റ്റ് നടത്തുന്നത്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് റസൽട്ടിൽ 50% ത്തിൽ താഴെ മാത്രമേ ശരിയാകാറുള്ളൂ. നെഗറ്റിവ് റിസൾട്ട് വരുന്ന ബാക്കി 50 ശതമാനത്തോളം ആളുകൾക്ക് പോസിറ്റിവ് ആകാൻ സാധ്യതയുണ്ടെന്നാണു റിപ്പോർട്ട്. അങ്ങനെയിരിക്കെ ടി.പി.ആറിൽ കള്ളത്തരം കാണിക്കാനാണ് കേരളം ഇപ്പോഴും ആന്റിജൻ ടെസ്റ്റ് നടത്തുന്നതെന്ന ആരോപണം ശക്തമാകുന്നു.

സർക്കാരിന്റെ സ്വാഭാവിക ടെസ്റ്റുകൾ മുഴുവൻ ആന്റിജൻ ആണെന്നും കൊറോണ വൈറസ്സ് സ്വയം കേരളത്തിലെ ഹതഭാഗ്യരോട് കരുണയും കരുതലും കാണിക്കണമെന്ന് പ്രാർത്ഥിക്കാമെന്നും ബിജെപി വാക്താവ് എസ് സുരേഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ മൂന്ന് കോടി വാക്സിൻ മാത്രമാണ് നമുക്ക് ആശ്വാസമെന്നും അതെങ്കിലും നന്നായി വിതരണം ചെയ്യണേ എന്നുമാണ് അദ്ദേഹം പറയുന്നത്.

എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

TPR ലും കേരളത്തിൽ കള്ളക്കണക്ക് !? ആകെ ടെസ്റ്റ് ചെയ്യുന്ന ആൾക്കാരിൽ എത്ര പേരാണ് COVID പോസിറ്റീവ് എന്ന ശതമാനമാണ് TPR. കോവിഡ് ബാധിച്ചു 100 ശതമാനം ബോധ്യമാകണമെങ്കിൽ RT-PCR ടെസ്റ്റ് തന്നെ ചെയ്യണം. എന്നാൽ കേരളത്തിൽ 30% മാത്രമാണ് RT- PCR ശേഷിക്കുന്ന 70% ആന്റിജൻ ടെസ്റ്റാണ്. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവ് റസൽട്ടിൽ 50% ത്തിൽ താഴെ മാത്രമേ ശരിയാകാറുള്ളൂ, അതായത് ആന്റിജൻ ടെസ്റ്റ് ചെയ്യത് നെഗറ്റീവ് ആയിരിക്കുന്നവരിൽ 50% ത്തോളം കോവിഡ് രോഗികളാകാം എന്നാണർത്ഥം. കേരളത്തിൽ ഒരു ദിവസം ഒന്നരലക്ഷം പേരെ ടെസ്റ്റ് ചെയ്താൽ അതിൽ RT-PCR, ആന്റിജൻ “POSITIVE” എന്ന് കാണിക്കുന്നവരുടെ കണക്കാണ് കേരള സർക്കാരിന്റെ TPR. ആന്റിജൻ” NEGATIVE” ആയവരെ വീണ്ടും RT-PCR ചെയ്താൽ അവരിൽ പകുതിയോളം പേർ “POSITIVE” ആയിരിക്കും. അതായത് വേണ്ടരീതിയിൽ ടെസ്റ്റ് ചെയ്യാതെ TPR കുറച്ച് കാണിക്കുന്ന തന്ത്രമാണ് സർക്കാർ നടത്തുന്നത്. PR പ്രചാരണത്തിനായി കേരള സർക്കാർ കാണിക്കുന്ന ഈ ക്രൂരത കാരണം, ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായ ആയിരങ്ങൾ രോഗവാഹകരും, രോഗം പകർത്തുന്ന വരുമായി തമുക്കിടയിലുണ്ട്. ഇതിന്റെ അപകടം മനസ്സിലാക്കിയാണ് കേരളം സന്ദർശിച്ച കേന്ദ്രസർക്കാർ പ്രതിനിധികളും ICMR ,WHO യും RT-PCR ടെസ്റ്റ് നടത്താൻ നിഷ്കർഷിക്കുന്നത്. പ്രമുഖ Viroligist കളും മറ്റ് ആരോഗ്യവിദഗ്ദ്ധരും ഇക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടും കേരള ആരോഗ്യ വകുപ്പ് കേട്ട ഭാവമില്ല. തമിഴ്നാടും UP യും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ 100% RT – PCR ആക്കിക്കഴിഞ്ഞു.

കോവിഡിന്റെ ആദ്യഘട്ടത്തിലും RT-PCR ടെസ്റ്റിൽ നിന്ന് ജനങ്ങളെ അകറ്റിനിർത്താൻ ചില ഗൂഢാലോചന നടന്നിരുന്നു , രാജ്യത്ത് ആകമാനം RT – PCR ന് 500 രൂപ ഈടാക്കിയപ്പോൾ കേരളത്തിൽ 3000 രൂപ വരെയായിരുന്നു ടെസ്റ്റിന്. ഇപ്പോഴും വിദേശത്ത് പോകേണ്ടവരും, RT – PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണ്ടവരും മാത്രമാണ് ടെസ്റ്റ് ചെയ്യുന്നത്. സർക്കാരിന്റെ സ്വാഭാവിക ടെസ്റ്റുകൾ മുഴുവൻ ആന്റിജൻ ആണ്. കൊറോണ വൈറസ്സ് സ്വയം കേരളത്തിലെ ഹതഭാഗ്യരോട് കരുണയും കരുതലും കാണിക്കണമെന്ന് പ്രാർത്ഥിക്കാം. പിണറായി സർക്കാരിൽ നിന്ന് അത് പ്രതീക്ഷിക്കണ്ട. കേന്ദ്രസർക്കാർ കേരളത്തിന് നൽകിയ മൂന്ന് കോടി വാക്സിൻ മാത്രമാണ് നമുക്ക് ആശ്വാസം., അതെങ്കിലും നന്നായി വിതരണം ചെയ്യണമേ എന്ന് അപേക്ഷിക്കുന്നു. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ COVID വ്യാപനം നടക്കുന്ന പ്രദേശങ്ങളിലൊന്നായി നമ്മുടെ കേരളം വിറങ്ങലിച്ച് നിൽക്കുകയാണ്…

shortlink

Related Articles

Post Your Comments

Related Articles


Back to top button