Latest NewsFootballNewsSports

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പന്മാർക്ക് തകർപ്പൻ ജയം

ബാകു: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗല്ലിന് തകർപ്പൻ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ അസർബൈജാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോൽപ്പിച്ചത്. ബെർണാഡ് സിൽവ, ആൻഡ്രെ സിൽവ, ജോട്ട എന്നിവരാണ് പോർച്ചുഗലിന്റെ സ്കോറർമാർ. ജയത്തോടെ 13 പോയിന്റുമായി ഗ്രൂപ്പ് എയിൽ പോർച്ചുഗൽ ഒന്നാമതെത്തി.

അന്റോയിൻ ഗ്രീസ്മാന്റെ ഇരട്ടഗോൾ മികവിൽ ഫ്രാൻസും ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയിച്ചു. ഫിൻലൻഡിനെ മറുപടിയില്ലാത്ത രണ്ടു ഗോളിനാണ് ഫ്രാൻസ് തകർത്തത്. 25, 53 മിനിറ്റുകളിലായിരുന്നു ഗ്രീസ്മാന്റെ ഗോളുകൾ. പരിക്ക് കാരണം സൂപ്പർതാരം എംബാപ്പെ ഇന്ന് കളിച്ചില്ല. 12 പോയിന്റുമായി ഗ്രൂപ്പ് ഡിയിൽ ഒന്നാമതാണ് ഫ്രാൻസ്.

Read Also:- പാലിന്റെ ആര്‍ക്കും അറിയാത്ത ചില ഗുണങ്ങള്‍

ഇന്ന് നടന്ന മറ്റു മത്സരങ്ങളിൽ ശക്തരായ നെതർലാൻഡ്സിനും ഡെൻമാർക്കിലും ക്രൊയേഷ്യക്കും തകർപ്പൻ ജയം. നെതർലാൻഡ്സ് ശക്തരായ തുർക്കിയേയും (6-1), ഡെൻമാർക്ക് ഇസ്രായേലിനെയും (5-0), ക്രൊയേഷ്യ സ്ലോവേനിയേയും (3-0) പരാജയപ്പെടുത്തി. ഏഷ്യൻ മേഖല ലോക കപ്പ് യോഗ്യത മത്സരത്തിൽ ജപ്പാനിലും, കൊറിയ റിപ്പബ്ലിക്കിനും ജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button