![](/wp-content/uploads/2021/08/jail.jpg)
ദുബായ്: യൂറോപ്യൻ സ്വദേശിനിയായ സ്ത്രീയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 35 കാരന് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. കഴിഞ്ഞ വർഷം ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. യൂറോപ്യൻ യുവതിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ച ഹെയർഡ്രസറിനാണ് തടവു ശിക്ഷ ലഭിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം ഇയാളെ നാടു കടത്തുകയും ചെയ്യും.
Read Also: റോഡിൽ കിടന്ന ശംഖുവരയനെ തിന്ന് യുവാക്കൾ: നടുക്കഷ്ണം മാത്രം ബാക്കി, ഒടുവിൽ ആശുപത്രിയിൽ
ഒരു റെസ്‌റ്റോറന്റിൽ വെച്ചാണ് യൂറോപ്യൻ വനിതയും ഹെയർഡ്രസറും തമ്മിൽ പരിചയപ്പെടുന്നത്. യുവതിയുടെ മുടിയ്ക്ക് കേടുപാടുകളുണ്ടെന്നും തന്റെ പക്കൽ കുറഞ്ഞ നിരക്കിൽ ഹെയർ ഉത്പന്നങ്ങളുണ്ടെന്നും നല്ല ശമ്പളത്തോടെ സലൂണിൽ ജോലി വാങ്ങി നൽകാമെന്നും ഇയാൾ യുവതിയ്ക്ക് വാഗ്ദാനം നൽകി.
ഇത് വിശ്വസിച്ച സ്ത്രീ യുവാവിനൊപ്പം അയാളുടെ മുറിയിലേക്ക് പോയി. മുറിയിലെത്തിയ ഇയാൾ ഇയാൾ ഉടൻ യുവതി കയറിപിടിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. യുവതി എതിർത്തതോടെ ഇയാൾ കൊന്നു കളയുമെന്ന ഭീഷണി മുഴക്കി. അക്രമിയെ തള്ളയിട്ട ശേഷമാണ് യുവതി മുറിയിൽ നിന്നും രക്ഷപ്പെട്ടത്. പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. എന്നാൽ യുവതി സ്വമേധയാ തന്നോടൊപ്പം വന്നതാണെന്നും തട്ടിക്കൊണ്ടു പോയതല്ലെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
Post Your Comments