AlappuzhaKeralaCinemaNattuvarthaMollywoodLatest NewsNewsIndiaEntertainment

‘സഖാവ് പിണറായി തന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്? അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ’: ഹരീഷ് പേരടി

തിരുവല്ല: പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ബിജോക്ക് നേരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. അറിയാതെ സംഭവിച്ചതാണെന്നും ഫോട്ടോ എടുത്തപ്പോൾ സമീപത്തുണ്ടായിരുന്ന ആരും തടഞ്ഞില്ലെന്നും നിമിഷ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ സൈബർ ആക്രമണം നേരിടുന്ന നിമിഷയ്ക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. അറിയാതെ സംഭവിച്ചതാണ് എന്ന് പെൺകുട്ടി പറഞ്ഞിട്ടും വീണ്ടും സൈബർ ആക്രമണം നടത്തുന്നത് എന്തിനാണെന്ന് പേരടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

‘അറിയാതെ പറ്റിയതാണെന്ന് ഒരു പെൺകുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും… പുരോഗമന കേരളത്തിലെ ഹിന്ദു താലിബാൻ അവൾക്ക് മാപ്പ് കൊടുക്കില്ലത്രേ..സഖാവ് പിണറായിതന്നെയല്ലെ ഇപ്പോഴും കേരളം ഭരിക്കുന്നത്?..അതോ ?…തലച്ചോറ് സൈലന്റ് മോഡിലിട്ട ബുദ്ധിജീവികളായ പുരോഗമനവാദികളും തന്തക്കും തള്ളക്കും വിളിക്കാൻ മാത്രമറിയുന്ന ബുദ്ധിശൂന്യരായ മത തീവ്രവാദികളും ഇവിടെ കമോൺ’, താരം കുറിച്ചു.

Also Read:ഹിജാബ് ധരിക്കാത്ത സ്ത്രീകളെ മുറിച്ച നാരങ്ങയോട് ഉപമിച്ച് താലിബാൻ നേതാവ് : വീഡിയോ കാണാം

അതേസമയം, ചിത്രം വൈറലായത് മുതൽ അസഭ്യവർഷവും തെറിവിളിയുമാണെന്ന് നിമിഷ വ്യക്തമാക്കി. പള്ളിയോടത്തില്‍ അതിക്രമിച്ചു കയറിയതല്ലെന്നും ഫോട്ടോഷൂട്ടിനായാണ് എത്തിയതെന്നും നടി പറയുന്നു. ക്ഷേത്രപരിസരത്തും ആനയ്ക്കൊപ്പവും ചിത്രങ്ങളെടുത്തു. പാപ്പാന്‍റെ സഹായിയാണ് ഇവിടെയെത്തിച്ചത്. പള്ളിയോടത്തിൽ കയറിയപ്പോൾ ഇയാളോ ക്ഷേത്രീയ പരിസരത്ത് ഉണ്ടായിരുന്നവരോ തടഞ്ഞില്ലെന്നും യുവതി പറയുന്നു.

സംഭവത്തിൽ നടിക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഓതറ പുതുക്കുളങ്ങര പള്ളിയോട സംഘം പ്രതിനിധിയും പുതുക്കുളങ്ങര എന്‍എസ്എസ് കരയോഗം ഭാരവാഹിയുമായ സുരേഷ് കുമാര്‍ നല്‍കിയ പരാതിയിൽ മോഡലും സീരിയൽ താരവുമായ ചാലക്കുടി സ്വദേശിനി നിമിഷ ലിജോക്കെതിരെയാണ് കേസ് എടുത്തത്. നിമിഷയെ പള്ളിയോടത്തില്‍ കയറാന്‍ സഹായിച്ച പുലിയൂര്‍ സ്വദേശി ഉണ്ണിക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിമിഷയോട് അടുത്ത ദിവസം തിരുവല്ല പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി ഡിവൈഎസ്പി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button