Latest NewsIndiaNewsCrime

വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച അധ്യാപകനെ തല്ലിച്ചതച്ച് ബന്ധുക്കള്‍: കേസെടുത്ത് പൊലീസ്

പെണ്‍കുട്ടിയെ ബലമായി പിടിച്ച് വച്ച് ഉപദ്രവിക്കുകയായിരുന്നു

വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച അധ്യാപകനെ തല്ലിച്ചതച്ച് ബന്ധുക്കള്‍: കേസെടുത്ത് പൊലീസ്

അമരാവതി: വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച അധ്യാപകനെ തല്ലിച്ചതച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. ഹിന്ദി അധ്യാപകനായ രവിബാബുവിനെ (58) ആണ് ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് സ്‌കൂളില്‍ എത്തി അധ്യാപകനെ മര്‍ദ്ദിച്ചത്. ഗുണ്ടൂര്‍ ജില്ലയിലെ വട്ടിചെറുക്കുരു ഗ്രാമത്തിലായിരുന്നു സംഭവം.

തിങ്കളാഴ്ച സ്‌കൂളില്‍ എത്തിയ പെണ്‍കുട്ടിയോട് അധ്യാപകനായ രവിബാബു മോശമായി പെരുമാറുകയായിരുന്നു. 12 വയസുകാരി പഠിക്കുന്ന സ്‌കൂളിലെ ഹിന്ദി അധ്യാപകനാണ് രവിബാബു. അധ്യാപകന്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി കുതറി മാറിയെങ്കിലും ഇയാള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ച് വച്ച് ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി കരയുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് മറ്റ് ബന്ധുക്കളെക്കൂട്ടി മാതാപിതാക്കള്‍ സ്‌കൂളിലെത്തി അധ്യാപകനെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ഉടനെ തന്നെ സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കി അധ്യാപകനെ അറസ്റ്റ് ചെയ്തു. പൊലീസ് അധ്യാപകനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. അതേസമയം ഇയാളെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button