ന്യൂഡല്‍ഹി: ഗോതമ്പ്, കടുക്, ബാര്‍ലി, പയര്‍, തുവര തുടങ്ങിയ റാബി വിളകള്‍ക്ക് അടുത്ത സീസണിലേയ്ക്കുള്ള കുറഞ്ഞ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഗോതമ്പിന് ക്വിന്റലിന്മേല്‍ 40 രൂപ കൂട്ടി 2015 രൂപയാക്കി. കടുകിന് 400 രൂപ വര്‍ദ്ധിപ്പിച്ച് 5050 രൂപയാക്കി. ബാര്‍ലിക്ക് 635 രൂപയാണ് പുതുക്കിയ താങ്ങുവില.
Read Also : സർക്കാർ രേഖകൾ ചോർന്നത് ഉത്തരവാദികളാകുന്നത് ഉദ്യോഗസ്ഥർ: കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ
ഖാരിഫ് വിളവെടുപ്പു കഴിഞ്ഞ് തുടങ്ങുന്ന അടുത്ത വര്‍ഷത്തേക്കുള്ള റാബി വിളകളുടെ താങ്ങുവിലയാണ് വര്‍ദ്ധിപ്പിച്ചത്. രണ്ടു സീസണുകളിലായി കൃഷി ചെയ്യുന്ന ഇനങ്ങളില്‍ 23 വിളകള്‍ക്കാണ് മിനിമം താങ്ങുവില നല്‍കുന്നത്.
വസ്ത്രനിര്‍മ്മാണ വ്യവസായങ്ങള്‍ക്ക് ഉത്പ്പാദനവുമായി ബന്ധപ്പെടുത്തി പ്രോത്സാഹന ആനുകൂല്യം നല്‍കാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. 10,683 കോടിയാണ് ഇതിനായി നീക്കിവെയ്ക്കുന്നത്. ടെക്‌സ്‌റ്റൈല്‍സ് മേഖലയ്ക്ക് ഉണര്‍വ് പകരുന്ന നടപടികളുടെ ഭാഗമാണിതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
Post Your Comments