Latest NewsKeralaNews

‘മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം സിപിഎമ്മിന് ഒന്നും പറയാനില്ല’: എ വിജയരാഘവന്‍

സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്.

തിരുവനന്തപുരം: സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതില്‍ കൂടുതലായി സിപിഐഎമ്മിന് അഭിപ്രായം ഇല്ലെന്ന് ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്. അതില്‍ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ പരിഹരിക്കാനുള്ള സംവിധാനം ഇവിടെയുണ്ടെന്നും എ വിജയരാഘവന്‍ പറയുന്നു.

Read Also: ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എന്ത് ചെയ്യണം, പുതുക്കേണ്ടത് എങ്ങനെ?: അറിയേണ്ടതെല്ലാം

‘മുഖ്യമന്ത്രി ഇതിനകം അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിനപ്പുറം സിപിഐഎമ്മിന് ഒന്നും പറയാനില്ല. മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ ജലീലിന്റെ മറുപടിയും വന്നതാണ്.’ എ വിജയരാഘവന്‍ പറഞ്ഞു. അതേസമയം സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടെന്നും സഹകരണ മേഖല സംസ്ഥാനത്തിന്റെ കീഴില്‍ വരുന്ന വിഷയമാണെന്നും മന്ത്രി വിഎന്‍ വാസവന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button