Latest NewsKeralaIndia

നിപ ബാധിച്ചു മരിച്ച കുട്ടിയുമായി അടുത്ത് ഇടപഴകിയ 30പേര്‍ക്ക് രോഗമില്ല: പരിശോധനാഫലം

68 പേരാണ് മെഡി. കോളജില്‍ ചികില്‍സയിലുള്ളത്‌. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്.

കോഴിക്കോട്:  നിപയിൽ കൂടുതല്‍ ആശ്വാസം. ഇന്നലെ പരിശോധനയ്ക്കയച്ച ഇരുപത് സാംപിളുകളും നെഗറ്റീവ്. രോഗലക്ഷണമുളള അഞ്ചു പേരുടേയും സമ്പര്‍ക്കപട്ടികയിലുളള 15 പേരുടേയും ഫലമാണ് ഇന്ന് വന്നത്. ഇതോടെ നിപ ബാധിച്ചു മരിച്ച കുട്ടിയുമായി അടുത്ത് ഇടപഴകിയ 30പേര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇനി 21പേരുടെ ഫലം കൂടി വരാനുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു . 68 പേരാണ് മെഡി. കോളജില്‍ ചികില്‍സയിലുള്ളത്‌. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഏത് സംശയമുള്ള മൃഗത്തിൽ നിന്നും സാംപിളുകൾ എടുത്ത് പരിശോധിക്കാമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഭോപ്പാലില്‍ നിന്നുള്ള എന്‍.ഐ.വി സംഘം രണ്ട് ദിവസത്തിനകം കോഴിക്കോടെത്തും. വീടുകള്‍ കയറിയുള്ള വിവരശേഖരണം ഫലപ്രദമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പ്രശ്നങ്ങള്‍ വിലയിരുത്താന്‍ മന്ത്രിമാര്‍ ജില്ലയില്‍ തുടരുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉറവിടം കണ്ടെത്തുന്നതിന് മൃഗങ്ങളുടെയും പക്ഷികളുടെയും പരിശോധനക്ക് യാതൊരുവിധ തടസവുമില്ലെന്ന് എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് കുട്ടികളില്‍ ആദ്യമായി നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കി.

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും കോഴിക്കോട് ഐ.എം.സി.എച്ചി.ലും പ്രത്യേക വാര്‍ഡ് ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മസ്തിഷ്കജ്വര ലക്ഷണങ്ങളുള്ള കുട്ടികളില്‍ നിപ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button