ദുബായ്: വിവരങ്ങൾക്കായി യുഎഇയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം സന്ദർശിക്കണമെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ന്യൂഡൽഹിയിലെ യുഎഇ എംബസി. ട്വിറ്ററിലൂടെയാണ് എംബസി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സംശയാസ്പദമായ വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.
ഇത്തരത്തലുള്ള വെബ്‌സൈറ്റുകളിൽ കയറിയ ശേഷം എന്തെങ്കിലും സംഭവിച്ചാൽ എംബസി ഉത്തരവാദിയാകില്ലെന്നും ഡൽഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു.
യുഎഇ എംബസി അധികൃതരെന്ന വ്യാജേന തട്ടിപ്പുകാർ വിൽക്കുന്ന വ്യാജ ഫ്‌ളൈറ്റ് അംഗീകാര കത്തുകളെക്കുറിച്ച് കഴിഞ്ഞ മാസം ഒരു എംബസി ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന യുഎഇയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യുഎഇ നിവാസികളെ ചതിയിൽപ്പെടുത്താൻ ഇത്തര വെബ്‌സൈറ്റുകൾ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.
Read Also: കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 833 കേസുകൾ,1127 പേർക്ക് രോഗമുക്തി
Post Your Comments