IdukkiKeralaLatest News

പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ച് യുവാവ്, സംഭവം കേരളത്തിൽ

ഭയന്നു പോയ പെൺകുട്ടി പ്രതിരോധത്തിനായി കത്രിക എടുത്തെന്നും ഈ കത്രിക പിടിച്ചു വാങ്ങിയ സുനിൽ പെൺകുട്ടിയെ ബലമായി പിടിച്ചു നിർത്തി മുടി മുറിച്ചു മാറ്റി

ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ തലമുടി യുവാവ് ബലപ്രയോഗത്തിലൂടെ മുറിച്ചു കളഞ്ഞതായി പരാതി. പീരുമേട് സ്വദേശിയായ 19കാരിക്ക് നേരെയാണ് ആക്രമണം. തിങ്കളാഴ്ച പകൽ ആയിരുന്നു സംഭവം. എസ്റ്റേറ്റ് ലയത്തിലെ പെൺകുട്ടിയുടെ വീട്ടിൽ കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് കയറിവന്ന സുനിൽ എന്നയാളാണ് അക്രമം നടത്തിയത്.

തനിച്ചായിരുന്നതിനാൽ ഭയന്നു പോയ പെൺകുട്ടി പ്രതിരോധത്തിനായി കത്രിക എടുത്തെന്നും ഈ കത്രിക പിടിച്ചു വാങ്ങിയ സുനിൽ പെൺകുട്ടിയെ ബലമായി പിടിച്ചു നിർത്തി മുടി മുറിച്ചു മാറ്റിയെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടി ബഹളം കൂട്ടിയതോടെ ഇയാള്‍ ഓടി മറഞ്ഞു.

മുൻപു പല തവണ ഇതേപോലെ സമീപിച്ചതായും അപ്പോഴൊക്കെ നിരസിച്ചിരുന്നെന്നും പെൺകുട്ടി പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. സുനിലിനെതിരെ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button