Latest NewsNewsInternational

ഭായി ഭായി: ‘പാകിസ്ഥാനെതിരെ ശബ്ദമുയർത്തരുത്’, പ്രതിഷേധിച്ചവർക്ക് നേരെ വെടിയുതിർത്തത് താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ പാക് വിരുദ്ധ മുദ്രാവാക്യവുമായി പ്രകടനം നടത്തിയവർക്ക് നേരെ വെടിയുതിർത്തത് താലിബാൻ. പഞ്ചശീറിലെ പ്രതിരോധ സേനക്കെതിരായ ആക്രമണത്തില്‍ താലിബാനെ പാകിസ്ഥാന്‍ സഹായിക്കുന്നു എന്ന് പ്രതിരോധ സേനയുടെ നേതാവ് അഹമ്മദ് മസൂദ് പറഞ്ഞതിന് പിന്നാലെയാണ് സ്ത്രീകളടക്കം ആയിരക്കണക്കിന് ആളുകൾ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നത്. ‘പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടു പോവുക’ എന്ന മുദ്രാവാക്യവും ബാനറുകളുമായി ആളുകള്‍ കാബൂളിലെ പാക് എംബസിക്ക് മുൻപിലെത്തി പ്രതിഷേധിച്ചു.

‘പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാന്‍ വിട്ടു പോവുക’ എന്ന മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതോടെ താലിബാൻ ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഐഎസ്‌ഐ സംഘം താമസിക്കുന്ന കാബൂള്‍ സെറിന ഹോട്ടലിലേക്ക് മുദ്രാവാക്യവുമായി നീങ്ങിയ പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ വേണ്ടിയാണ് വെടിവെച്ചതെന്നാണ് താലിബാൻ വിശദീകരിക്കുന്നത്.

Also Read:സീറോ മലബാര്‍ സഭയിലെ കുര്‍ബാനക്രമം , ബിഷപ്പുമാരില്‍ അഭിപ്രായ ഭിന്നത : ഇടയലേഖനം തെറ്റ്

പഞ്ചശീർ പിടിച്ചടക്കാൻ പാകിസ്ഥാൻ താലിബാനെ സഹായിച്ചിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനെതിരെയാണ് അഫ്ഗാൻ ജനത പ്രതിഷേധസ്വരമുയർത്തിയത് എന്നാണു റിപ്പോർട്ടുകൾ. താലിബാനൊപ്പം ചേർന്ന് മുൻ അഫ്ഗാൻ സർക്കാരിൻറെ പ്രതിരോധ സേനയെ തകർത്ത, പാകിസ്ഥാനെ വിമർശിച്ച് ഇറാൻ രംഗത്ത് വന്നിരുന്നു.

അതേസമയം, അഫ്​ഗാൻ ഭരണത്തലവനായി മുല്ല മുഹമ്മദ് ഹസൻ അഖുൻദിനെ തെരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ. പഴയ താലിബാൻ സർക്കാരിൽ വിദേശകാര്യ മന്ത്രിയായിരുന്നു മുല്ല മുഹമ്മദ് ഹസൻ അഖുൻദ്. നിലവിൽ താലിബാന്റെ നയരൂപീകരണ സമിതിയായ റെഹ്ബാരി ഷൂറയുടെ അധ്യക്ഷനാണ് അഖുൻദ്. ഭരണത്തെച്ചൊല്ലി താലിബാൻ നേതൃത്വത്തിൽ ഉയർന്ന ഭിന്നതകളെ തുടർന്നാണ് അഖുൻദിന് നറുക്ക് വീണതെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button