Latest NewsNewsIndia

എയർ ഇന്ത്യയിൽ ഉറുമ്പ് ശല്യം: വിമാനയാത്ര റദ്ദാക്കി

യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പിന്‍ കൂട്ടത്തെ ശ്രദ്ധിക്കുന്നത്.

ന്യൂഡൽഹി: ലണ്ടനിലേക്കുള്ള വിമാനയാത്രയ്ക്ക് തടസമായി ഉറുമ്പ് ശല്യം. തിങ്കളാഴ്ച (സെപ്തംബർ-6) ലണ്ടനിലേക്കുള്ള എയര്‍ഇന്ത്യ വിമാനയാത്രയ്ക്കാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പ് പ്രശ്നം തീര്‍ത്തത്. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരെല്ലാം കയറി വിമാനം പുറപ്പെടാനൊരുങ്ങുമ്പോഴാണ് ഫസ്റ്റ് ക്ലാസിലെ ഉറുമ്പിന്‍ കൂട്ടത്തെ ശ്രദ്ധിക്കുന്നത്. ഇതോടെ യാത്രക്കാരെയെല്ലാം മറ്റൊരു വിമാനത്തില്‍ കയറ്റി യാത്ര തുടരുകയായിരുന്നു.

Read Also: ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാളം മുറിച്ചുകടന്നു: തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

മൂന്നുമണിക്കൂറോളം വൈകിയാണ് സര്‍വ്വീസ് തുടരാനായത്. വിമാനത്തില്‍ വിഐപി യാത്രക്കാരായി ഭൂട്ടാൻ രാജകുമാരൻ ജിഗ്‌മെ നാംഗെയിൽ വാങ്ചുവുണ്ടായിരുന്നു. കഴിഞ്ഞ മേയ് മാസത്തില്‍ സമാന സംഭവത്തേത്തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം തിരികെ ഇറക്കിയിരുന്നു. പറന്നുയര്‍ന്ന വിമാനത്തില്‍ ചത്ത നിലയില്‍ വവ്വാലിനെ കണ്ടെത്തിയതിനേ തുടര്‍ന്നായിരുന്നു ഇത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button