Latest NewsKeralaNews

ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാളം മുറിച്ചുകടന്നു: തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മലപ്പുറം: തിരൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പ്രഭാത സവാരിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. തിരൂര്‍ പരന്നേക്കാട് സ്വദേശി അജിത് കുമാര്‍ (24) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

Read Also: ജയലക്ഷ്മി നൽകിയ വൃക്ഷത്തൈ ഇനി പ്രധാനമന്ത്രിയുടെ വസതിയിൽ വളരും: വാക്ക് പാലിച്ച് സുരേഷ് ഗോപി

പ്രഭാത നടത്തത്തിനിറങ്ങിയ അജിത് കുമാർ ഇയര്‍ഫോണ്‍ ഉപയോഗിച്ചാണ് പാളം മുറിച്ചുകടന്നത്. ഇതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഗുഡ്‌സ് ട്രെയിനാണ് തട്ടിയത്. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Post Your Comments


Back to top button