Latest NewsUAENewsGulf

ആരോഗ്യ കേന്ദ്രങ്ങളിലെ ഗ്രീൻപാസ് നിബന്ധന പിൻവലിച്ച് അബുദാബി ഹെൽത്ത് സർവീസസ്

അബുദാബി : ആരോഗ്യ കേന്ദ്രങ്ങളിലെ ഗ്രീൻപാസ് നിബന്ധന പിൻവലിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ). സേഹയുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും സന്ദർശകർക്കും ഗ്രീൻ പാസ് ഉണ്ടായിരിക്കണമെന്ന് കഴിഞ്ഞ ദിവസം അധികൃതർ അറിയിച്ചിരുന്നു.ഈ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ഒരറിയിപ്പുണ്ടാകുന്നതുവരെ സാധാരണ രീതിയിലുള്ള പ്രവേശനം തുടരും.

Read Also : അശ്ലീല വീഡിയോകള്‍ കാണിച്ച് അതുപോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു : ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ 

സേഹയുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സേവനങ്ങൾ നേടുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനാണ് ഗ്രീൻ പാസ് പിൻവലിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. രോഗികൾക്കും 16 വയസ്സിന് മുകളിലുള്ള സന്ദർശകർക്കും ആരോഗ്യ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് അൽഹോസ്ൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കണമെന്ന് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button