ചെന്നൈ : തമിഴ്‌നാട്ടില്‍ സ്‌കൂള്‍ തുറന്നതിന് പിന്നാലെ 30-പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
20 വിദ്യാർഥികൾക്കും 10 അധ്യാപകർക്കുമാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡിനെത്തുടര്‍ന്ന് അടച്ച സ്കൂളുകൾ ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ഈ മാസം ഒന്നിനാണ് വീണ്ടും തുറന്നത്.
വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ് സ്ഥിരീകരിച്ചാൽ ഉടന്‍തന്നെ സ്കൂൾ അടച്ചുപൂട്ടി അണുവിമുക്തമാക്കണമെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി എം.എ സുബ്രമണ്യൻ നിര്‍ദേശിച്ചു. ഇതിനുപുറമെ സംസ്ഥാനത്തെ സ്കൂളുകളിൽ കൂട്ട പരിശോധന നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കോവിഡിനിടയില്‍ ക്ലാസുകളിലെത്താന്‍ ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ ഓൺലൈൻ പഠന സംവിധാനത്തില്‍ തുടരാമെന്ന് വിദ്യാഭ്യാസ മന്ത്രി കെ.പി അൻപഴകനും അറിയിച്ചിട്ടുണ്ട്.
Read Also : കൊച്ചിയിൽ പിടിച്ചെടുത്ത 19 തോക്കിനും ലൈസൻസില്ല, വന്നത് കശ്മീരിൽ നിന്ന്: 18 പേർ അറസ്റ്റിൽ
കുട്ടികളുടെയും വിദ്യാർഥികളുടെയും ദീർഘനാളത്തെ ആവശ്യം പരിഗണിച്ചാണ് തമിഴ്‌നാട് സർക്കാർ സ്കൂളുകൾ തുറക്കാന്‍ തീരുമാനിച്ചത്. തുറക്കുന്നതിന് മുമ്പ് സ്കൂളുകൾ അണുവിമുക്തമാക്കുകയും കോവിഡ് മുന്‍കരുതലുകളെടുക്കുകയും ചെയ്തിരുന്നു.
Post Your Comments