KeralaLatest NewsNews

കൊച്ചിയിൽ പിടിച്ചെടുത്ത 19 തോക്കിനും ലൈസൻസില്ല, വന്നത് കശ്മീരിൽ നിന്ന്: 18 പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയില്‍ സ്വകാര്യ കമ്പനിയുടെ സുരക്ഷാ ജീവനക്കാരില്‍ നിന്നും തോക്കുകൾ പിടിച്ചെടുത്ത സംഭവത്തിൽ 18 പേരെ അറസ്റ്റുചെയ്‌തു. പിടിച്ചെടുത്ത തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന്‌ കണ്ടെത്തി. ഇവ കൈവശം വച്ചവരെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. പൊലീസ് 19 തോക്കുകളാണ് പിടികൂടിയത്. ഇവയ്ക്കൊന്നിനും ലൈസൻസില്ലായിരുന്നു. ആയുധ നിരോധന നിയമപ്രകാരമാണ് കേസ്. എസ്‌എസ്‌വി സെക്യൂരിറ്റി സ്ഥാപനത്തിനെതിരെയാണ് കേസ്. ജമ്മു കശ്മീരിൽ നിന്നാണ് തോക്കുകൾ കൊണ്ടുവന്നതെന്നാണ് വിവരം.

Also Read: ഇനി ബെനാമി വഴി ഭൂമി വാങ്ങിക്കൂട്ടൽ തന്ത്രം വിലപ്പോകില്ല, കണ്ണടച്ച് തുറക്കുമ്പോൾ പിടിവീഴും: പദ്ധതിക്ക് കേന്ദ്രാനുമതി

എടിഎമ്മിൽ പണം നിക്ഷേപിക്കുന്നതിന് ചുമതലയുളള സിസ്കോ എന്ന സ്വകാര്യ ഏജൻസിക്കുവേണ്ടിയാണ് തോക്കുകൾ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കരമനയിൽ സ്വകാര്യ ഏജന്‍സിയുടെ അഞ്ചു ജീവനക്കാരെ വ്യാജ ലൈസന്‍സുള്ള തോക്കുകൾ കൈവശം വച്ചതിന് കസ്റ്റഡിയിലെടുത്തിരുന്നു. സ്വകാര്യ ഏജൻസികളിൽ സുരക്ഷാ ജീവനക്കാരായി എത്തുന്നവർ സ്വന്തം നിലയിൽ തോക്കുകൾ സംഘടിപ്പിക്കുന്നുവെന്ന്‌ വിവരം ലഭിച്ചതിനെ തുടർന്നാണ്‌ പൊലീസ്‌ പരിശോധന .

ഇതിന് തുടർച്ചയായി കൊച്ചിയിൽ നടത്തിയ റെയ്ഡിലാണ് 19 എണ്ണം കൂടി കണ്ടെടുത്തത്. ഇതിന്‍റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. രജൗരിയിൽ നിന്ന് കൊണ്ടുവന്ന തോക്കുകൾ കൊച്ചിയിൽ ഉപയോഗിക്കുമ്പോൾ ഇവിടുത്തെ എഡിഎമ്മിന്‍റെ അനുമതി കൂടി ആവശ്യമാണ്. എന്നാൽ ഇത്തരം രേഖകളൊന്നും ഇത് കൈവശം വച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് കശ്മീർ സ്വദേശികളടക്കമുളള തോക്ക് കൈവശം വെച്ച സുരക്ഷാ ജീവനക്കാർക്ക് എതിരേ കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button