കോഴിക്കോട്: വീണ്ടും ദുരന്തം വിതച്ച് നിപ വൈറസ്. എന്നാൽ ആശ്വാസമേകി പരിശോധനാ ഫലങ്ങള്‍. മരിച്ച പന്ത്രണ്ടുകാരനുമായി അടുത്ത സമ്പര്‍ക്കമുള്ള രക്ഷിതാക്കളടക്കം എട്ടു പേരുടെ സാംപിളുകള്‍ നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ശനിയാഴ്ച അര്‍ദ്ധരാത്രിയായിരുന്നു കോഴിക്കോട് ചങ്ങരോത്ത് സ്വദേശിയായ പന്ത്രണ്ടുകാരന് നിപ ബാധ സ്ഥിരീകരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു.
Read Also: രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാം?
തിങ്കളാഴ്ച വൈകീട്ടോടെ തന്നെ നിപ വൈറസ് പരിശോധനയ്ക്കാവശ്യമായ ലാബും അനുബന്ധ സംവിധാനവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വി.ആര്‍.ഡി. ലാബില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എന്‍ഐവി പൂനെ, എന്‍ഐവി ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്ത പരിശ്രമം കൊണ്ടാണ് ഇത്ര വേഗം നിപ വൈറസ് ലാബ് സജ്ജമാക്കിയത്. ഈ മൂന്ന് സ്ഥാപനങ്ങളുടേയും ജീവനക്കാര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നിപ വൈറസ് പരിശോധനയ്ക്കുള്ള അര്‍.ടി.പി.സി.ആര്‍., പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റിംഗ് എന്നീ പരിശോധനകളാണ് ഈ ലാബില്‍ നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments