തിരുവനന്തപുരം: വർക്കല മണ്ഡലത്തിൽ സി പി എം അടക്കമുള്ള പാർട്ടികളിൽ നിന്നും 150-തിൽപ്പരം പട്ടികജാതിക്കാർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്, സി പി എം, മുസ്ലിം ലീഗ് എന്നീ പാർട്ടികളിലെ നേതാക്കൾ അടക്കമുള്ളവരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ഭാരതീയ ദലിത് ലീഗിൻ്റെ വർക്കല മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ രാജൻ, മുൻ കോൺഗ്രസ്സ് കൗൺസിലർ കെ ചെല്ലപ്പൻ, 7-ാംവാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ബിജു എന്നിവരോടൊപ്പം 150 ലധികം ആളുകളാണ് ബിജെപിയിൽ ചേർന്നത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ അവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു. എസ്.സി മോർച്ച ജില്ല പ്രസിഡൻ്റ് വിളപ്പിൽ സന്തോഷ്, മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, മോർച്ച ജില്ല വൈ:പ്രസിഡൻ്റ് പാറയിൽ മോഹനൻ, ബിജെപി ജില്ല സെക്രട്ടറി ബാലമുരളി, മോർച്ച ജില്ല സെക്രട്ടറി ശ്രീനിവാസൻ, മണ്ഡലം പ്രസിഡൻ്റ് സജി മുല്ലനല്ലൂർ, മണ്ഡലം ജനറൽ സെക്രട്ടറി തച്ചോട് സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബിജെപി വാക്താവ് എസ് സുരേഷ് ആണ് ഇക്കാര്യം അറിയിച്ചത്.
എസ് സുരേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
CPM,കോൺഗ്രസ്, മുസ്ലിം ലീഗ് ഉപേക്ഷിച്ച് 150-തിൽപ്പരം പട്ടികജാതിക്കാർ ബിജെപിയിലേക്ക്. പട്ടികജാതിമോർച്ച തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ വർക്കല മണ്ഡലത്തിൽ നിന്നും K.K. രാജൻ ( ഭാരതീയ ദലിത് ലീഗിൻ്റെ വർക്കല മണ്ഡലം ജനറൽ സെക്രട്ടറി K. ചെല്ലപ്പൻ മുൻ കോൺഗ്രസ്സ് കൗൺസിലർ മുസ്ലിം ലീഗ് 7-ാംവാർഡിൽ മത്സരിച്ച സ്ഥാനാർത്ഥി ബിജു കോൺഗ്രസിൻ്റെ 10-ാം വാർഡിൽ മത്സരിച്ച സ്ഥാനാർത്ഥിക്ക് അമ്മിണി എന്നിവർ ഉൾപ്പടെ CPM, കോൺഗ്രസ്സ്, മുസ്ലിം ലീഗ് ഉപേക്ഷിച്ച്150 പട്ടികജാതി കുടുംബങ്ങളെ
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ അവരെ ഷാൾ അണിയിച്ചു സ്വീകരിച്ചു.Sc മോർച്ച ജില്ല പ്രസിഡൻ്റ് വിളപ്പിൽ സന്തോഷ്, മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, മോർച്ച ജില്ല വൈ:പ്രസിഡൻ്റ് പാറയിൽമോഹനൻ, ബിജെപി ജില്ല സെക്രട്ടറി ബാലമുരളി,മോർച്ച ജില്ല സെക്രട്ടറി ശ്രീനിവാസൻ, മണ്ഡലം പ്രസിഡൻ്റ് സജി മുല്ലനല്ലൂർ, മണ്ഡലം ജനറൽ സെക്രട്ടറി തച്ചോട് സുധീർ എന്നിവർ പങ്കെടുത്തു.
Post Your Comments