കൊട്ടാരക്കര : സര്‍ക്കാരിന്റെ എംബ്ലം ഉൾപ്പെടെയുള്ള വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് പൊലീസിനെ കബളിപ്പിച്ച യുവാവ് അറസ്റ്റിലായി. ആംബുലന്‍സ് ഡ്രൈവറായ കൊട്ടാരക്കര തലച്ചിറ സ്വദേശി അജ്മല്‍ നസീറാണ് പിടിയിലായത്.
ഞായറാഴ്ച്ച എം.സി റോഡില്‍ പരിശോധനക്കിടെ കാറില്‍ വരികയായിരുന്ന ഇയാളെ പൊലീസ് തടഞ്ഞു നിര്‍ത്തി. തുടർന്ന് യുവാവ് വെട്ടിക്കവല പഞ്ചായത്തിന്റെ ആംബുലന്‍സ് ഡ്രൈവര്‍ ആണെന്ന് പറഞ്ഞ് ഐഡി കാര്‍ഡ് കാണിച്ചു. സർക്കാർ എംബ്ലവും വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്‍റിന്റെ ഒപ്പും ഉള്ളതിനാല്‍ പൊലീസ് ഇയാളെ വിട്ടയച്ചു.
ഐഡി കാര്‍ഡിന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തി പോലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജമെന്ന് കണ്ടെത്തിയത്. വാളകത്തെ ഒരു സ്ഥാപനത്തില്‍ നിന്നാണ് ഐഡി കാര്‍ഡ് കാര്‍ഡ് ഉണ്ടാക്കിയതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. കൂടുതൽ അന്വേഷണം നടത്തി വരുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments