![](/wp-content/uploads/2021/09/woma1.jpg)
മലപ്പുറം : ഭർതൃമതിയായ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയ ശേഷം മുങ്ങിയ യുവാവ് പിടിയിൽ. മലപ്പുറം വള്ളുവമ്പ്രം പുല്ലാര സ്വദേശി കപ്രാട്ട് നിഷാദ് (27) നെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റു ചെയ്തത്.
വീട്ടമ്മയെ പെരുവള്ളൂരിലുളള വാടക ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ച് രണ്ട് മാസത്തോളമായി പീഡിപ്പിച്ച് വരുകയായിരുന്നു. തുടർന്ന് നിഷാദ് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. വീട്ടമ്മയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments