Latest NewsNewsInternational

സെല്ലിലെ ടോയ്‌ലറ്റിൽ നിന്നും തുരങ്കം: ഇസ്രയേലിലെ ജയിലിൽ നിന്ന് പലസ്തീൻ തടവുകാർ രക്ഷപെട്ടത് അതിവിദഗ്ധമായി

ജറുസലേം: വടക്കൻ ഇസ്രായേലിലെ അതീവസുരക്ഷയുള്ള തടവറയിൽ നിന്നും രക്ഷപെട്ട ആറ് പലസ്തീൻ തടവുകാർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. തിങ്കളാഴ്ച രാവിലെയാണ് തടവുകാർ ജയിൽ ചാടിയത്. ഇസ്രായേലിലെ അതീവ സുരക്ഷയുള്ള ഗിൽബോവ ജയിലിൽ നിന്നാണ് തടവുകാർ അതിവിദഗ്ധമായി രക്ഷപെട്ടത്.

Also Read:സ്വർണ്ണക്കടകളിലെ വെട്ടിപ്പ് തടയാൻ കച്ചകെട്ടിയിറങ്ങി പിണറായി: ഉദ്യോഗസ്ഥര്‍ക്ക് കൈനിറയെ ഇന്‍സന്റീവ്

ഇസ്രായേലിന്റെ ശക്തമായ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റിൽ നിന്നുള്ള പോലീസും സൈനികരും ഏജന്റുമാരും രക്ഷപെട്ട തടവുപുള്ളികൾക്കായുള്ള തിരച്ചിലിൽ നടത്തുകയാണ്. ഗിൽബോവയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് സ്നിഫർ നായ്ക്കളെ വിന്യസിക്കുകയും ചെക്ക് പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്തുവെന്നും പോലീസ് വക്താവ് എലി ലെവി ഇസ്രായേലി കാൻ റേഡിയോയോട് പറഞ്ഞു.

ഒരേ സെല്ലിൽ താമസിച്ചിരുന്ന ആറ് പേരാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് രക്ഷപെട്ടത്. സെല്ലിലെ ഒരു ടോയ്‌ലറ്റിന് താഴെ നിന്ന് തുരങ്കം കുഴിച്ച് ഇതുവഴിയാണ് ജയിലിനു പുറത്തെത്തിയത്. ഫത്താ പാർട്ടിയുടെ മുൻ നേതാവ് സക്കറിയ സുബൈദിയും അഞ്ച് പലസ്തീൻ ഇസ്ലാമിക് ജിഹാദ് അംഗങ്ങളുമാണ് രക്ഷപ്പെട്ടത്. മൊണാഡൽ യാക്കൂബ് നഫീത്, യാക്കൂബ് കാസെം, യാക്കൂബ് മഹ്മൂദ് ഖാദ്രി, അയാം നഈഫ് കാമാംജി, മഹ്മൂദ് അബ്ദുള്ള അർദ എന്നിവരാണ് രക്ഷപ്പെട്ടത്. ജീവപര്യന്തം തടവ് അനുഭവിക്കുന്നവരാണ് രക്ഷപെട്ടത്.

Also Read:‘മെഡിക്കല്‍ കോളെജില്‍ നിന്നും ഇഞ്ചക്ഷന്‍ എടുത്തതോടെ ആരോഗ്യസ്ഥിതി മോശമായി’: ഹാഷിമിന്റെ ഉമ്മയുടെ വാക്കുകൾ ഇങ്ങനെ..

കഴിഞ്ഞ കുറേ മാസങ്ങളായി തടവുകാർ ആരുമറിയാതെ സെല്ലിലെ ടോയ്‌ലറ്റിനകത്ത് നിന്നും തുരങ്കം കുഴിച്ച് തുടങ്ങിയിരുന്നു. സെല്ലിലേക്ക് ഒളിച്ചുകടത്തിയ മൊബൈൽ ഫോൺ ഉപയോഗിച്ച് പുറത്തുനിന്നുള്ളവരുമായി ബന്ധപ്പെട്ട ശേഷമാണ് ഇവർ ജയിൽ ചാടിയതെന്നാണ് ജയിൽ അധികൃതർ സംശയിക്കുന്നത്. ജയിലിൽനിന്നും കൂടുതൽ പലസ്തീൻ തടവുകാരെ തുരങ്കം വഴി പുറത്തെത്തിക്കാൻ പദ്ധതി ഉണ്ടായിരുന്നുവെന്നും വിവരങ്ങളുണ്ട്. രക്ഷപെട്ടവർക്ക് പുറത്തുനിന്നുള്ള സഹായം ലഭിച്ചതായി സംശയിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, വീരോചിതമായ തടവുചാട്ടമാണ് നടന്നതെന്ന് പലസ്തീനിലെ ഇസ്ലാമിക് ജിഹാദ് പറഞ്ഞു. പലസ്തീൻ തടവുകാരുടെ ധീരതയുടെ തെളിവാണ് തടവുചാട്ടമെന്ന് ഹമാസ് വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button