ന്യൂഡല്‍ഹി: നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്നു. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, ആര്‍മി ചീഫ് ജനറല്‍ ബിപിന്‍ റാവത്ത് എന്നിവര്‍ പങ്കെടുത്തു.
Read Also : വാക്സിനേഷൻ പൂർത്തിയാക്കാതെ ജനങ്ങളുടെമേൽ വൻ പിഴ ചുമത്തുന്നത് മനുഷ്യത്വരഹിതം : സാബു എം.ജേക്കബ്
താലിബാന്‍, പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍ എന്നിവയില്‍ നിന്നും ഉണ്ടായേക്കാവുന്ന ഭീഷണികള്‍ കണക്കിലെടുത്ത് ആഭ്യന്തര സുരക്ഷയുടെ സാഹചര്യം പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാകിസ്ഥാനിലെ താലിബാന്റെയും ഭീകര സംഘടനകളുടെയും സംയുക്ത സഖ്യത്തില്‍ നിന്നുള്ള ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ഭീഷണിയും യോഗത്തില്‍ ചര്‍ച്ചയായി. ആധുനിക ആയുധങ്ങളുമായി ഭീകരരെ കശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ പാകിസ്ഥാന്‍ സഹായിക്കുന്നുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
അഫ്ഗാനിസ്ഥാനിലെ പുതിയ ഗവണ്‍മെന്റിന്റെ രൂപം, പാകിസ്ഥാന്റെ ഇടപെടലും സ്വാധീനവും, അധികാരത്തില്‍ വലിയ പങ്കാളിത്തം നേടാനുള്ള ഹഖാനി ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ തുടങ്ങിയവ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യോഗം വിലയിരുത്തി.
Post Your Comments