ഇൻഡോർ : ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് കയറിയ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകള്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇടവേളയിലാണ് താരം ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച് പ്രവേശിച്ചത്. ത്രിഷയെ മാത്രമല്ല മണിരത്‌നത്തെയും അറസ്റ്റ് ചെയ്ണമെന്നും സംഘടനകള്‍ പറഞ്ഞു.
മധ്യപ്രദേശ് ഇന്‍ഡോറിലെ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിനകത്താണ് പൊന്നിയന്‍ സെല്‍വന്റെ ചില പ്രധാന രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. ഷൂട്ടിങ്ങിന്റെ ഇടവേള സമയത്ത് ത്രിഷ ക്ഷേത്രം സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ചെരുപ്പ് ധരിച്ച് ക്ഷേത്രത്തിനകത്തെ ശിവലിംഗ വിഗ്രഹത്തിനും നന്തി വിഗ്രഹത്തിനും സമീപം നില്‍ക്കുന്ന ചിത്രങ്ങളാണ് വൈറലായത്. ഇതോടെയാണ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്ഷേത്രത്തിനകത്ത് ചെരുപ്പ് ധരിച്ച തൃഷയുടെ നടപടി തെറ്റാണെന്നും നടിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Read Also : അശ്ലീല വീഡിയോകള്‍ കാണിച്ച് അതുപോലെ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു : ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
അടുത്തിടെയാണ് പൊന്നിയിന്‍ സെല്‍വന്‍ സെറ്റില്‍ വെച്ച് ഒരു കുതിര ചത്തത് വിവാദം സൃഷ്ടിച്ചത്. മൃഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പെറ്റ (പീപിള്‍ ഫോര്‍ ദ എത്തികെല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്) സംഭവത്തെ തുടര്‍ന്ന് പരാതി നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍ മണിരത്‌നത്തിന്റെ നിര്‍മാണ കമ്പനിയായ മദ്രാസ് ടാക്കീസിനെതിരെയും കുതിരയുടെ ഉടമക്കെതിരെയും കേസെടുക്കുകയും ചെയ്തു.
Post Your Comments