കോഴിക്കോട്: നിപ കണ്ടെത്തിയ കോഴിക്കോട് നിന്ന് ആശ്വാസ വാര്‍ത്ത. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ 10 പേരുടെ ഫലവും നെഗറ്റീവ് ആയി. കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ അടുത്തിടപഴകിയവരുടെ ഫലമാണ് നെഗറ്റീവായതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എന്നാല്‍ ജാഗ്രതയില്‍ തെല്ലും വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച എട്ട് സാംപിളുകളിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനം തുടങ്ങിയ നിപാ ലാബില്‍ പരിശോധിച്ച രണ്ട് സാംപിളുകളിലുമാണ് നിപാ വൈറസ് സാന്നിധ്യമില്ലെന്ന് സ്ഥിരീകരിച്ചത്.
Read Also : മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ പകരില്ലെന്ന് ഉറപ്പ്
ചാത്തമംഗലം പാഴൂരില്‍ മരിച്ച പതിമൂന്നുകാരനുമായി അടുത്തിടപഴകിയ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധനാഫലം എന്താകുമെന്ന ആശങ്കയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് നിപാ സ്ഥിരീകരിച്ച 13കാരന്‍ മരിച്ചത്. 41 പേരുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. ലക്ഷണങ്ങള്‍ കാണിക്കുന്നവരുടെ എണ്ണം 17 ആയി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257ആയി. 122 പേര്‍ കുട്ടിയുമായി അടുത്ത ബന്ധംപുലര്‍ത്തിയവരാണ്. ഇതില്‍ 51 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post Your Comments