Latest NewsNewsFood & CookeryLife StyleHealth & Fitness

പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാം?

മിക്കവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണ് പഴങ്കഞ്ഞി. ഇന്നത്തെ ജീവിത ശൈലി രോഗങ്ങളിൽ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണം കൂടിയാണ് പഴങ്കഞ്ഞി. അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി പറഞ്ഞറിയിക്കാൻ പറ്റില്ല.

പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം വേറെയില്ലെന്ന് തന്നെ പറയാം.ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർധിക്കുന്നു. പഴങ്കഞ്ഞിയുടെ മറ്റ് ആരോഗ്യഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

Read Also :  താലിബാനെ പിന്തുണച്ച് പ്രസ്താവന : വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന് പരാതിയുമായി മെഹബൂബ മുഫ്തി

പ്രഭാതഭക്ഷണത്തിൽ പഴങ്കഞ്ഞി ഉൾപ്പെടുത്തുന്നത് ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു.

സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു.

Read Also : ‘നിപയെ കേരളത്തിൽ നിന്നും ഓടിച്ചത് ഞാൻ’: ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ വീഡിയോ വീണ്ടും ചർച്ചയാകുമ്പോൾ

മലബന്ധ പ്രശ്നങ്ങൾക്ക് നല്ലൊരു ഭക്ഷണമാണ് പഴങ്കഞ്ഞി. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനപ്രക്രിയ സുഗമമാക്കി മലബന്ധം കുറയ്ക്കുക മാത്രമല്ല,അൾസർ കുടലിലുണ്ടാവുന്ന ക്യാൻസർ എന്നിവയെ തടയുകയും ചെയ്യുന്നു .

ആൻറി ഓക്സിഡൻറുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്കഞ്ഞി ദിവസവും കഴിക്കുന്നത്‌ ചർമ്മത്തിന് തിളക്കം നൽകാനും ചെറുപ്പം നിലനിർത്താനും സഹായിക്കുന്നു.

ഒരു കപ്പ്‌ പഴങ്കഞ്ഞിയിൽ ഒരു മനുഷ്യ ശരീരത്തിന് അവശ്യം വേണ്ട 80% ത്തോളം മാംഗനീസ് അടങ്ങിയിരിക്കുന്നു .ഇത് ശരീരത്തിലെ കൊഴുപ്പിനെ എളുപ്പത്തിൽ വിഘടിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button