ശ്രീനഗർ : താലിബാനെ പിന്തുണച്ച് പ്രസ്താവന ഇറക്കിയതിന് തന്നെ വീണ്ടും വീട്ടുതടങ്കലിലാക്കിയെന്ന് പരാതിയുമായി ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി( പിഡിപി) നേതാവ് മെഹബൂബാ മുഫ്തി. ട്വിറ്റർ വഴിയാണ് വീട്ടുതടങ്കലിലാണെന്ന വിവരം മെഹബൂബ മുഫ്തി അറിയിച്ചത്. ജമ്മുകശ്മീർ ഭരണകൂടം തന്നെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ലെന്നും വീടും പരിസരവും സുരക്ഷാ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണെന്നുമാണ് മെഹബൂബ പറയുന്നത്.
Read Also : കനത്ത മഴ : ഡെറാഡൂൺ – ഋഷികേശ് ദേശീയ പാതയിലെ ബദൽ പാലവും ഒലിച്ചുപോയി , വീഡിയോ കാണാം
GOI expresses concern for the rights of Afghan people but wilfully denies the same to Kashmiris. Ive been placed under house arrest today because according to admin the situation is far from normal in Kashmir. This exposes their fake claims of normalcy. pic.twitter.com/m6sR9vEj3S
— Mehbooba Mufti (@MehboobaMufti) September 7, 2021
അഫ്ഗാൻ വിഷയത്തിലും താലിബാനെ പിന്തുണച്ചും മെഹബൂബ മുഫ്തി നിരന്തരം പ്രസ്താവന ഇറക്കിയിരുന്നു. പാകിസ്താനുമായി ചർച്ചവേണമെന്ന നിലപാടാണ് കഴിഞ്ഞമാസങ്ങളിൽ മെഹബൂബ എടുത്തത്. കേന്ദ്രസർക്കാർ അഫ്ഗാൻ ജനതയെയോർത്ത് കണ്ണീർ പൊഴിക്കുകയാണെന്നും ഇതേ അവസ്ഥയാണ് കശ്മീരിലെ ജനങ്ങളുടേതെന്നും മെഹബൂബ പറഞ്ഞിരുന്നു.
അതേസമയം മെഹബൂബയുടെ വാദത്തെ എതിർത്ത് കശ്മീർ പോലീസ് രംഗത്തെത്തി. മുന്നേയുള്ള എല്ലാ നിയന്ത്രണങ്ങളും പരമാവധി എടുത്തുകളഞ്ഞിരിക്കുകയാണെന്ന് കശ്മീർ പോലീസ് പറഞ്ഞു.
Post Your Comments