CinemaMollywoodLatest NewsKeralaNewsEntertainment

അതുല്യ പ്രതിഭ, മികച്ച മാതൃക: മമ്മൂട്ടിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ അറിയിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മമ്മൂട്ടിയെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടിയെന്നും പിണറായി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ. മലയാള സിനിമയുടെ മികവിനെ ദേശാതിർത്തികൾക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതുല്യ പ്രതിഭയാണ് മമ്മൂട്ടി. താരമായല്ല, അഭിനേതാവ് എന്ന നിലയിൽ വിലയിരുത്തപ്പെടണമെന്ന് ആഗ്രഹിക്കുന്ന, കലയോട് അസാധാരണമായ പ്രതിബദ്ധത പുലർത്തുന്ന വ്യക്തിയാണ് അദ്ദേഹം. ജീവിതത്തോടും കലയോടുമുള്ള ഈ നിലപാടാണ് ഇന്ന് നിൽക്കുന്ന ഉയരത്തിൽ എത്താൻ മമ്മൂട്ടിയെ പ്രാപ്തനാക്കിയത്. ആത്മാർഥതയും അദ്ധ്വാനവും കൈമുതലാക്കി മുന്നോട്ടു പോവുക എന്ന മാതൃകയാണ് വളർന്നു വരുന്ന കലാകാരന്മാർക്ക് അദ്ദേഹം സമ്മാനിക്കുന്നത്. തൻ്റെ കലാജീവിതം എന്നും പുതുപരീക്ഷണങ്ങളാൽ തീക്ഷ്ണമായി മുന്നോട്ട് കൊണ്ടുപോകാനും മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ. ഹൃദയപൂർവ്വം എല്ലാ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button