Latest NewsNewsInternational

സർവ്വകലാശാലകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറ വേണമെന്ന് താലിബാൻ : മാർഗരേഖ പുറത്തിറക്കി

കാബൂൾ : സ്വകാര്യ സർവ്വകലാശാലകളിൽ പെൺകുട്ടിളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക മാർഗരേഖ പുറത്തിറത്തിറക്കി താലിബാൻ. തിങ്കളാഴ്ച സ്വകാര്യ കോളേജുകൾ തുറക്കാനിരിക്കെയാണ് താലിബാന്റെ പുതിയ ഉത്തരവ്. ഉത്തരവ് എല്ലാ കോളേജുകൾക്കും ബാധകമാകുമെന്നും താലിബാൻ ചൂണ്ടിക്കാട്ടുന്നു.

Read Also : ഗ്രീൻ വിസ പ്രഖ്യാപിച്ച് യുഎഇ : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ  

സർവ്വകലാശാലകളിൽ പഠിക്കുന്ന പെൺകുട്ടികൾ നിർബന്ധമായും മുഖം മറയ്‌ക്കുന്ന രീതിയിലുള്ള ഹിജാബ് ധരിക്കണം. ആൺകുട്ടികളേയും പെൺകുട്ടികളേയും വേറെ വേറെ ക്ലാസുകളിൽ ഇരുത്തണം. ഇവർക്കിടയിൽ നിർബന്ധമായും മറയുണ്ടായിരിക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

പെൺകുട്ടികളെ വനിതാ അദ്ധ്യാപികമാർ മാത്രമേ പഠിപ്പിക്കാൻ പാടുള്ളൂ. അത്തരത്തിൽ യോഗ്യരായ സ്ത്രീ അദ്ധ്യാപകരെ കിട്ടിയില്ലെങ്കിൽ ‘നല്ല സ്വഭാവക്കാരായ’ വൃദ്ധന്മാരെക്കൊണ്ട് പഠിപ്പിക്കണമെന്നും താലിബാൻ മാർഗരേഖയിൽ പറയുന്നു.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക പ്രവേശന കവാടങ്ങൾ കോളേജിൽ ഉണ്ടായിരിക്കണം. ആൺകുട്ടികളേക്കാൾ അഞ്ച് മിനിറ്റ് മുമ്പ് തന്നെ പെൺകുട്ടികളെ വീടുകളിലേക്ക് അയക്കണം. പെൺകുട്ടികളും ആൺകുട്ടികളുമായി ഇടകലരുന്ന യാതൊരു സാഹചര്യവും കോളേജുകളിൽ ഉണ്ടായിരിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button