കാഴ്ചയ്ക്ക് വളരെ ഭംഗിയുളള പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ധാരാളം ഗുണങ്ങളുളളവയാണ് ഇവ. ജീവകങ്ങളാൽ സമ്പുഷ്‌ടമായതിനാൽ ഇവ വാർധക്യം അകറ്റും. ആന്‍റി ഓക്സിഡന്‍റ്, വിറ്റാമിന്‍ ,ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഇവയ്ക്ക് ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുളള കഴിവുണ്ട്. പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒന്ന് ഡ്രാഗണ്‍ ഫ്രൂട്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് ഇവ തടയും. അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് നല്ലതാണ്. സന്ധിവേദന, ആസ്തമ തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷിയും ഡ്രാഗണ്‍ ഫ്രൂട്ടിനുണ്ട്. ക്യാന്‍സര്‍ തടയാനുളള കഴിവും ഇവയ്ക്കുണ്ട്. ഡ്രാഗണ്‍ ഫ്രൂട്ട് ധാരാളമായി കഴിക്കുന്നത് പ്രായം അകറ്റാന്‍ സഹായിക്കും.
സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണത്തിനും ഡ്രാഗണ്‍ ഫ്രൂട്ട് ഉപയോഗിക്കുന്നു. കൂടാതെ പലതരം ജാം, ജ്യൂസ്, വൈന്‍ തുടങ്ങിയവയുണ്ടാക്കനും ഇവ ഉപയോഗിക്കുന്നു.
Post Your Comments