Latest NewsIndia

യോഗിയുടെ ഉത്തരവ്, ബലാത്സംഗക്കേസ് പ്രതിയായ എംപിയെ രക്ഷിച്ച മുൻ ഐപിഎസ് ഓഫീസറെ തൂക്കിയെടുത്ത് അറസ്റ്റ് ചെയ്‌തു (വീഡിയോ)

പോലീസ് അറസ്റ്റ് വാറന്റുമായി എത്തിയപ്പോൾ ഐപിഎസ് ഓഫീസറായ അമിതാഭ് താക്കൂർ ബലം പ്രയോഗിച്ചിരുന്നു.

ലഖ്‌നൗ: ബലാത്സംഗക്കേസ് പ്രതിയായ ബിഎസ്പി എംപി അതുൽ കുമാർ റായിയെ രക്ഷിക്കാൻ കൂട്ടുനിന്ന റിട്ടയേർഡ് ഐപിഎസ് ഓഫീസറെ അറസ്റ്റ് ചെയ്ത് യുപി പോലീസ്. പോലീസ് അറസ്റ്റ് വാറന്റുമായി എത്തിയപ്പോൾ ഐപിഎസ് ഓഫീസറായ അമിതാഭ് താക്കൂർ ബലം പ്രയോഗിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി നേരിട്ട് ഉത്തരവ് പുറപ്പെടുവിച്ചതിനാൽ പോലീസ് അദ്ദേഹത്തെ തൂക്കിയെടുത്തു ജീപ്പിൽ ഇടുകയായിരുന്നു.

പോലീസുകാരായാലും കൃത്യ നിർവ്വഹണത്തിൽ വീഴ്ച വരുത്തിയാൽ യാതൊരു പരിഗണനയും നൽകില്ലെന്ന വ്യക്തമായ സന്ദേശമാണ് യോഗി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുതൽ കണ്ടുവരുന്നത്. ഗുണ്ടകളുമായും ക്രിമിനലുകളുമായും ബന്ധം പുലർത്തിയിരുന്ന പോലീസ് ഉദ്യോഗസ്ഥരിൽ പലർക്കും ജോലി നഷ്ടമായി. പലരും ജയിലിനുള്ളിലും ആയി. കുറ്റവാളികളെ രക്ഷപെടാൻ സഹായിച്ച ചില ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും ജയിലിൽ ആണ്. അതുകൊണ്ടു തന്നെ ഗുണ്ടകളുടെ പേടി സ്വപ്നമാണ് യോഗി ആദിത്യനാഥ് എന്ന ഭരണാധികാരി.

അതേസമയം അമിതാഭ് താക്കൂർ രക്ഷിച്ചത് ബിഎസ്പി എംപി യായ അതുൽ കുമാർ റായിയെ ആണ്. അദ്ദേഹം ബലാത്സംഗം ചെയ്ത പെൺകുട്ടിയും സുഹൃത്തും അടുത്തയിടെ സുപ്രീം കോടതിയുടെ മുന്നിൽ വെച്ച് സ്വയം തീ കൊളുത്തി മരിച്ചിരുന്നു. തങ്ങൾക്ക് നീതി ലഭിച്ചെങ്കിലും കേസ് അട്ടിമറിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നെന്നാരോപിച്ചാണ് യുവതി തീ കൊളുത്തിയത്.

ലൈവ് വീഡിയോ വിട്ടിട്ടാണ് ഇരുവരും ആത്മഹത്യ ചെയ്തത്. സുഹൃത്ത് സംഭവ സ്ഥലത്തും, യുവതി ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച ഉന്നത ഉദ്യോഗസ്ഥനെയാണ് പോലീസ് വലിച്ചിഴച്ചു അറസ്റ്റ് ചെയ്‌തു കൊണ്ടുപോയത്. വീഡിയോ കാണാം:

 

shortlink

Related Articles

Post Your Comments

Related Articles


Back to top button