Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 977 കേസുകൾ,1314 പേർക്ക് രോഗമുക്തി

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 977 പുതിയ കോവിഡ് കേസുകൾ. 1314 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: കാട്ടാനയുടെ ആക്രമണം: വീട്ടുമുറ്റത്ത് കാര്‍ കുത്തിക്കീറി, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വൈറൽ

724,240 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,13,835 പേർ രോഗമുക്തി നേടി. 2048 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 8,357 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 285,614 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. യുഎഇയിൽ കോവിഡ് വാക്സിനേഷൻ വർധിക്കുന്നതിനൊപ്പം രോഗികളുടെ എണ്ണം കുറയുകയാണെന്നാണ് അധികൃതർ പറയുന്നത്.

Read Also: ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ: അഫ്ഗാൻ പൗരൻമാ‍ർക്ക് രാജ്യം വിടാൻ മുൻകൂ‍ർ അനുമതി വേണമെന്ന് ആഭ്യന്തരമന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button