അബുദാബി: യുഎഇയിൽ വെർച്വൽ മെഡിക്കൽ കൺസൾട്ടേഷനിൽ വർധനവ്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം നിരവധി പേരാണ് വെർച്വൽ രീതിയിൽ ചികിത്സ തേടിയത്.
Read Also: ജോലിക്കിടയിൽ നെഞ്ചിൽ നാലു സെ.മീ. നീളമുള്ള ആണി തറച്ചു കയറി: അറുപത്തിയേഴുകാരന് സംഭവിച്ചതിങ്ങനെ
2020 ൽ ടെലിമെഡിസിൻ വെർച്വൽ ഔട്ട്‌പേഷ്യന്റ് ക്ലിനിക്ക് ആരംഭിച്ചതിന് ശേഷം 500,000 കൺസൾട്ടേഷനുകളാണ് നടന്നതെന്ന് അബുദാബി ഹെൽത്ത് സർവ്വീസസ് കമ്പനി വ്യക്തമാക്കി. ഓഡിയോ, വീഡിയോ കൺസൾട്ടേഷനുകൾ വഴി വിദൂരത്ത് നിന്നും രോഗികളുമായി സംസാരിച്ച് രോഗനിർണയം നടത്തുകയും ചികിത്സിക്കുകയുമാണ് വെർച്വൽ കൺസൾട്ടേഷൻ വഴി ചെയ്യുന്നത്.
വെർച്വൽ കൺസൾട്ടിലൂടെ ചികിത്സ തേടുന്നവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
Read Also: ഗർഭധാരണത്തിന് വേണ്ടിയുള്ള ലൈംഗികബന്ധം എങ്ങനെ?: സംശയങ്ങൾ അകറ്റാം
Post Your Comments