KeralaLatest NewsNews

സീരിയലുകള്‍ക്ക് അവാര്‍ഡ് വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരം: അഭിനന്ദനവുമായി ഡബ്ല്യുസിസി

ഇത്തരം ആർജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തിൽ വലിയ തിരുത്തലുകൾക്ക് തുടക്കം കുറിക്കുന്നത്

തിരുവനന്തപുരം : ഇത്തവണത്തെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മികച്ച സീരിയലിന് അവാർഡ് നൽകേണ്ട എന്ന തീരുമാനമാണ് ജൂറി കൈക്കൊണ്ടത്. സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നു എന്ന കണ്ടെത്തലാണ് ഇതിന് കാരണമായി പറഞ്ഞത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്തും വിമർശിച്ചും നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വനിത സിനിമ പ്രവർത്തകരുടെ സംഘടനയായ ഡബ്യൂസിസി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഡബ്യൂസിസിയുടെ പ്രതികരണം.

മികച്ച സീരിയൽ അവാർഡുകൾ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ഈ തീരുമാനം എടുത്ത ജൂറിക്കും അതിന് അർഹമായ ബഹുമതികളോടെ അംഗീകാരം നൽകിയ സർക്കാറിനും ഡബ്ലു.സി.സി.യുടെ അഭിനന്ദനങ്ങൾ എന്നും പോസ്റ്റിൽ കുറിച്ചു.

Read Also  :   മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ഇടപാട് , കുഞ്ഞാലിക്കുട്ടി സംശയ നിഴലിലെന്ന് കെ.ടി.ജലീല്‍

കുറിപ്പിന്റെ പൂർണരൂപം :

29ാമത് സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖാപിച്ചപ്പോൾ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചതിൻ്റെ പേരിൽ മികച്ച സീരിയൽ അവാർഡുകൾ വേണ്ടെന്ന് വച്ച ജൂറി തീരുമാനം ചരിത്രപരമാണ്. ധീരമായ ആ തീരുമാനം ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു . നെഞ്ചോട് ചേർക്കുന്നു . ആ തീരുമാനമെടുത്ത ജൂറിക്കും അതിന് അർഹമായ ബഹുമതികളോടെ അംഗീകാരം നൽകിയ സർക്കാറിനും ഡബ്ലു.സി.സി.യുടെ അഭിനന്ദനങ്ങൾ.

Read Also  :  പ്രവാസികൾക്ക് വീണ്ടും നിരാശ: കുവൈത്തിലെത്തണമെങ്കിൽ ലക്ഷങ്ങൾ നൽകണം, വിമാന ടിക്കറ്റിന് തീവില

ഇത്തരം ആർജ്ജവമുള്ള തീരുമാനങ്ങളാണ് ചരിത്രത്തിൽ വലിയ തിരുത്തലുകൾക്ക് തുടക്കം കുറിക്കുന്നത് . വൻമൂലധനത്തിൻ്റെ അകമ്പടിയും അധികാരവുമുണ്ടെങ്കിൽ എത്ര തന്നെ മനുഷ്യത്വ വിരുദ്ധമായ ഉള്ളടക്കവും കലയുടെ പേരിൽ വിറ്റഴിക്കാനും അതിന് അംഗീകാരം നേടാനും കഴിയും എന്ന ധാർഷ്ട്യത്തിനാണ് ഈ തിരുത്ത് പ്രഹരമേല്പിച്ചിരിക്കുന്നത്. കലയിൽ കാഴ്ചപാടുകളും ഉള്ളടക്കവും പ്രധാനമാണ് എന്ന നിലപാട് സെൻസർഷിപ്പല്ല , മറിച്ച് പണത്തിൻ്റെയും അധികാരത്തിൻ്റെയും ബലത്തിൽ എന്തുമാകാം എന്ന സാംസ്കാരിക മലിനീകരണത്തിന് തടയിടലാണ്. അതിൻ്റെ പേരാണ് നവോത്ഥാനം. ഡബ്ലു.സി.സി. അതിനൊപ്പമാണ്. ഉള്ളടക്കം ഏത് കലയുടെയും ജീവശ്വാസമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button