ചെന്നൈ : തമിഴ്നാട്ടിലും നിപ വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടർ ജിഎസ് സമീരൻ പറഞ്ഞു. കഴിഞ്ഞ ദിവസം പനിയെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾക്കാണ് രോഗബാധ.
രോഗം പടരാതിരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടർ പറഞ്ഞു.ശക്തമായ പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരെ കൃത്യമായി പരിശോധിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.
Read Also : അതി തീവ്രന്യൂന മര്‍ദ്ദം, സംസ്ഥാനത്ത് മഴ കനക്കുന്നു
കഴിഞ്ഞ ദിവസം കേരളത്തിൽ 12 വയസുകാരൻ നിപയെ തുടർന്ന് മരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് തമിഴ്‌നാട്ടിലും രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Tamil Nadu | One case of Nipha virus has been identified in the district. We are taking all precautions. Anyone who comes to a government hospital with a high fever will be tested properly: Dr. GS Sameeran, District Collector, Coimbatore pic.twitter.com/QFswyv4nmo
— ANI (@ANI) September 6, 2021
Post Your Comments