KeralaLatest NewsNews

ചാത്തമംഗലത്ത് കർശന നിരീക്ഷണവും പരിശോധനയും തുടരും: ആരോഗ്യവകുപ്പ്

കോഴിക്കോട് : നിപ ബാധിച്ച് 12 വയസുകാരൻ മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരുമെന്ന് ആരോഗ്യവകുപ്പ്. ചാത്തമംഗലത്ത് ചേർന്ന യോഗത്തിലാണ് ഈക്കാര്യം പറഞ്ഞത്.

Read Also  :  മീടു ആരോപണം: സംവിധായകൻ വിദേശയാത്രയും പഠനവും മുടക്കാൻ ശ്രമിക്കുന്നുവെന്ന് ലീന മണിമേഖല

ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. ചാത്തമംഗലം പഞ്ചായത്ത് പൂർണമായും പഞ്ചായത്തുമായി അതിർത്തിപങ്കിടുന്ന മറ്റു പഞ്ചായത്ത് വാർഡുകളും കണ്ടെയ്ൻമെൻ്റ സോണായി തുടരും. അത്യാവശ്യക്കാരെ മാത്രമേ ഇനിയുള്ള ദിവസങ്ങളിൽ പഞ്ചായത്തിന് പുറത്തു പോകാൻ അനുവദിക്കൂ എന്നും യോഗത്തിൽ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button