കോഴിക്കോട്: നിപ ബാധ കണ്ടെത്തിയ കോഴിക്കോട് ചാത്തമംഗലം പ്രദേശങ്ങളിലെ പഴങ്ങളിൽ നടത്തിയ വിദഗ്‌ദ്ധ പരിശോധനയിൽ നിപ വൈറസിനെ കണ്ടെത്താൻ സാധിച്ചില്ല. റംബൂട്ടാൻ, അടയ്ക്ക എന്നിവയിലാണ് വിദഗ്‌ദ്ധ പരിശോധന നടത്തിയത്. എന്നാൽ, ഈ പഴങ്ങളിലൊന്നും നിപ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല.
രോഗം ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്‍റെ വീടിന് സമീപത്തെ പ്രദേശങ്ങളിൽ നിന്നാണ് പഴങ്ങൾ ശേഖരിച്ചത്. നേരത്തെ ശേഖരിച്ച മൃഗ സാംപിളുകളുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു. കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.
Read Also : വരുന്ന നാലു വര്‍ഷങ്ങളില്‍ നാലു ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിക്കും: മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
അതേസമയം, രണ്ട് ദിവസം മുമ്പ് കാസർഗോഡ് പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപയുണ്ടോയെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. കുട്ടിക്ക് നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ് സ്രവം പരശോധനയ്ക്ക് അയച്ചത്.
Post Your Comments