കാബൂൾ : താലിബാൻ അധികാരത്തിലെത്തിയതോടെ തലയും ശരീരവും പൂർണമായി മറയ്ക്കാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ കൈവശമുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് അഫ്ഗാനിലെ സ്ത്രീകൾ.ഇതോടെ അഫ്ഗാനിൽ ബുർഖ-ഹിജാബ് കച്ചവടം പൊടിപൊടിക്കുകയാണ്.
Read Also : പ്രതിഷ്ഠയില്ലാത്ത കേരളത്തിലെ ഒരു ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് ഹിജാബിനായി സ്ത്രീകൾ നെട്ടോട്ടം ഓടുന്നത്. ഹിജാബില്ലാത്തതിന് പിടിക്കപ്പെട്ടാൽ ജീവന് പോലും ഭീഷണിയുണ്ടാകുന്ന സാഹചര്യമാണ് നിലവിൽ അഫ്ഗാനിൽ നിലനിൽക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം രാജ്യത്ത് ഒരുവശത്ത് സമത്വത്തിനായുള്ള പോരാട്ടത്തിലാണ് ഒരുകൂട്ടം സ്ത്രീകൾ. സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
Post Your Comments