Latest NewsCricketNewsSports

ഇംഗ്ലണ്ടിൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് രോഹിത്: ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ലക്ഷ്യം 368 റൺസ്

ഓവൽ: ഇംഗ്ലണ്ടിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക് സ്വന്തം. ഇന്ത്യയുടെ മുൻ താരം രാഹുൽ ദ്രാവിഡിന്റെ റെക്കോർഡാണ് രോഹിത് ശർമ പഴങ്കഥയാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയതോടെയാണ് രോഹിത് (127) ഈ സുവർണ്ണ നേട്ടം കൈവരിച്ചത്.

ദ്രാവിഡിന് എട്ട് സെഞ്ചുറികളാണ് ഇംഗ്ലണ്ടിലുള്ളത്. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ ദിവസം രോഹിത് നേടിയത് ഒമ്പതാം സെഞ്ചുറിയായിരുന്നു. ഒമ്പത് സെഞ്ച്വറികളിൽ എട്ടും 2018ന് ശേഷമാണ് രോഹിത് സ്കോർ ചെയ്തത്. 256 പന്തുകളിൽ നിന്നാണ് രോഹിത് സെഞ്ച്വറി തികച്ചത്. 256 പന്തുകളിൽ 127 റൺസെടുത്ത് താരത്തെ ഒടുവിൽ ഒലി റോബിൻസൺ പുറത്താക്കുകയായിരുന്നു.

Read Also:- മുഖക്കുരു തടയാന്‍ എട്ടു വഴികള്‍

രണ്ടാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്ക്കൊപ്പം 153 റൺസിന്റെ കൂട്ടുകെട്ടിലും രോഹിത് പങ്കാളിയായി. അതേസമയം, ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 368 റൺസ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ 466ന് എല്ലാവരും പുറത്തായി. നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 77 റൺസ് എന്ന നിലയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button